Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:42 pm

Menu

Published on April 29, 2013 at 4:49 am

മോഡിയുമായി ഫോണില്‍ സംസാരിച്ച കൃഷ്ണയ്യര്‍ ചെയ്തത് വലിയ തെറ്റ് -ടി. പത്മനാഭന്‍

modi-talk-with-krishnaiyer-in-phone

പയ്യന്നൂര്‍: സുപ്രീംകോടതി ജസ്റ്റിസും മുന്‍ മന്ത്രിയും വിപ്ളവകാരിയുമായ വി.ആര്‍. കൃഷ്ണയ്യര്‍ ശിവഗിരിയിലെത്തിയ നരേന്ദ്ര മോഡിയുമായി സംസാരിക്കുകയും മോഡിയുടെ ഭരണത്തെയും വ്യക്തിത്വത്തെയും പുകഴ്ത്തുകയും ചെയ്ത നടപടി വലിയ തെറ്റാണെന്ന് ടി. പത്മനാഭന്‍.
പയ്യന്നൂര്‍ കോറോം രക്തസാക്ഷി സ്മാരക വായനശാലയുടെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. ശിവഗിരിയിലെ സന്യാസിമാര്‍ ചെയ്തതിനെക്കോള്‍ വലിയ തെറ്റാണിത്.
ശ്രീനാരായണ ഗുരുവിലൂടെയാണ് ശിവഗിരി അറിയപ്പെടുന്നത്, പരശതം ആനന്ദന്മാരുടെയോ ആരാധ്യനായ വെള്ളാപ്പള്ളി നടരാജനിലൂടെയോ അല്ല. ശിവഗിരിയില്‍ ആര്‍ക്കും പോകാം. എന്നാല്‍, സമസൃഷ്ടികളായ മനുഷ്യനെ, സഹോദരന്മാരെ സ്നേഹിക്കാന്‍ കഴിയാത്ത ഭിന്നഭാവത്തിന്‍െറ ആള്‍രൂപമായ ഗുജറാത്തില്‍ വംശഹത്യ നടത്തിയ നരേന്ദ്ര മോഡിയെ ആദരിച്ച് യോഗ്യത പുകഴ്ത്തിയ നടപടി അംഗീകരിക്കാനാവില്ല. മറ്റൊരു ഗുരുവായാണ് മോഡി ശിവഗിരിയിലെത്തിയത്. വെറുതെ വന്നതല്ല. ക്ഷണിച്ച് ആദരിച്ച് അഗ്രപൂജ നടത്തുകയായിരുന്നു സന്യാസിമാര്‍. -ടി. പത്മനാഭന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News