Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:12 am

Menu

Published on November 11, 2013 at 11:33 am

‘കുട്ടികള്‍ പിണറായിയെ മാതൃകയാക്കണം’-മോഹന്‍ലാല്‍

mohanlal-praises-pinarayi-vijayan

കോഴിക്കോട്:മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാൽ പിണറായി വിജയന് പ്രശസയുമായി രംഗത്ത്.കുട്ടികള്‍ പിണറായി വിജയനെ മാതൃകയാക്കണമെന്നാണ് സൂപ്പര്‍സ്റ്റാറിന്റെ ഉപദേശം.ഒഡീസിയ- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്ഫെസ്റ്റിവലിന്റെ ഗ്രാന്‍ഡ് ഫിനാലെ സമ്മാനദാനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു ലാല്‍.രാഷ്ട്രീയത്തിലെന്നല്ല എന്തിലും കടുത്ത മത്സരം നടക്കുന്ന ഈ കാലത്ത് അഗ്നി പരീക്ഷണങ്ങളെ അതിജീവിക്കാന്‍ പിണറായി വിജയനെ മാതൃകയാക്കാമെന്നായിരുന്നു നടന്റെ വാക്കുകള്‍.ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായിയെ പരോക്ഷമായി പ്രശംസിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം.പിണറായിക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നുകൊണ്ടാണ് താരം മടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News