Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭൂമിയെപ്പോല ജീവജാലങ്ങള്‍ക്ക് അവാസയോഗ്യമായ രണ്ട് ഗ്രഹങ്ങളെ ബഹീരാകാശ ഗവേഷണ ഏജന്‍സിയായ നാസ കണ്ടെത്തി. നാസയുടെ ബഹീരാകാശ ദൗത്യമായ കെപ്ലര്‍ വഴി ശേഖരിച്ചതാണ് പുതിയ കണ്ടെത്തല്‍ . ഭൂമിയില്‍ നിന്നും ഏകദേശം 1200 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സൂര്യനെപ്പോലെ, കെപ്ലര്‍-62 എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള അഞ്ചു ഗ്രഹങ്ങളില്‍ രണ്ടെണ്ണമാണ് ഭൂമിയെപ്പോലെ ജീവ ജാലങ്ങള്‍ക്ക് ആവാസ യോഗ്യമായിട്ടുള്ളത്. ഭൂമിക്കും സൂര്യനും തമില്ലുള്ള അകലം തന്നെയാണ് ഈ ഗ്രഹങ്ങള്‍ക്ക് കെപ്ലര്‍-62 എന്ന നക്ഷത്രവുമായുള്ളത്. അതുകൊണ്ട് ഭൂമിയെപോലെ ഈ ഗ്രഹങ്ങളിലും ചൂടും പ്രകാശവും ലഭിക്കും. നാസ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
Leave a Reply