Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:13 am

Menu

Published on January 12, 2016 at 3:24 pm

നൗഷാദിന്റെ ജീവിതം സിനിമയാകുന്നു

noushads-life-movie

കോഴിക്കോട്:  മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിന്റെ ജീവിതം സിനിമയാകുന്നു. ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജീഷ് വേലായുധനാണ്.ഏത് അപകട മുഖത്തും സ്വന്തം ജീവന്‍ മറന്ന് രക്ഷകനായി എത്താറുള്ള നൗഷാദിന്റെ ജീവിതമാണ് സിനിമയാകുന്നത്. നവാഗതനായ സജീഷ് വേലായുധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കോഴിക്കോട് സ്വദേശികളായ ശ്രീജേഷും വിപിനുമാണ്. നൗഷാദിന്റെ ജീവിതം വരുന്ന തലമുറയ്ക്ക് കൂടെ പകര്‍ന്നു നല്‍കാനാണ് ഇത്തരമൊരു ഉദ്യമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിതാരയുടെ ഈണങ്ങള്‍ക്ക് അമര്‍ അക്ബര്‍ അന്തോണിയിലെ ഗാനത്തിലൂടെ ശ്രദ്ധേയനായ ബാപ്പു വാവാടാണ് വരികളൊരുക്കുന്നത്. നൗഷാദിന്റെ കുടുംബത്തിന്റെ പൂര്‍ണ സഹകരണം ചിത്രത്തിനുണ്ട്. നൗഷാദിന്റെ ഓട്ടോറിക്ഷ തന്നെയാണ് സിനിമയിലും ഉപയോഗിക്കുക.ചിത്രത്തിലെ നായകനെ തീരുമാനിച്ചിട്ടില്ല, അധികം വൈകാതെ സിനിമ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News