Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാക്കനാട്: ഓട്ടോറിക്ഷയില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയും പിതാവും പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍. വ്യാഴാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. അഞ്ചിന് രാത്രി പത്തരയോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായി ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടയിലാണു സാമൂഹ്യപ്രവര്‍ത്തകന്റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ കുട്ടികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. പ്രസവ സമയം ഇവര്‍ക്കു പുറമേ കാമുകന്റെ സുഹൃത്തുമുണ്ടായിരുന്നു ഓട്ടോയില്‍. മലപ്പുറം ജില്ലയിലെ തീരപ്രദേശത്തോടു ചേര്‍ന്നുള്ള നഗരവാസികളാണ് ഇവരെന്നാണറിയുന്നത്. പ്രസവ സമയം ഇവര്‍ക്കു പുറമെ കാമുകന്റെ സുഹൃത്തുമുണ്ടായിരുന്നു ഓട്ടോയില്‍.മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനാണ് ഇവര്‍ കുഞ്ഞുമായി മഞ്ചേരിയിലെത്തിയത്. അധികൃതര്‍ക്കു കുഞ്ഞിനെ ലഭിക്കുമ്പോള്‍ ഒരു ദിവസം പ്രായമായിട്ടേയുള്ളൂ.പ്രായയപൂര്‍ത്തിയാകാത്തതിനാല്‍ മാതാപിതാക്കളുടെ പുറത്ത് വിടാനാവില്ല.
Leave a Reply