Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:36 pm

Menu

Published on October 28, 2016 at 10:04 am

‘ഞാന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്’; ബ്രിട്ടനില്‍ സായിപ്പന്മാരെ ഞെട്ടിച്ച് പൂഞ്ഞാര്‍ ആശാന്റെ സവാരി…!!

pc-george-poonjar-mla-in-london

ലണ്ടൻ : പൂഞ്ഞാറിലെ എംഎല്‍എയും കേരളത്തിന്റെ ജനാധിപത്യ നായകനുമായ   പിസി ജോര്‍ജ് യുകെയിലും താരമായി.പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് എന്ന വാഹനത്തില്‍ ബോര്‍ഡ് ഘടിപ്പിച്ചാണ് ലണ്ടന്‍ നഗരത്തിലൂടെ പിസി ജോര്‍ജ്ജ് യാത്ര ചെയ്തത്.

വാഹനത്തിലെ ബോര്‍ഡ് ശ്രദ്ധയില്‍പെടുന്ന സായിപ്പന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പൂഞ്ഞാര്‍ എം എല്‍ എ യുടെ വാഹനം കാണുമ്പോള്‍ പ്രത്യേക ആദരവ് പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ഇവിടെയുള്ള മലയാളികള്‍ പറയുന്നത് . മാത്രമല്ല ട്രാഫിക് ഉദ്യോഗസ്ഥന്‍മാരും പൂഞ്ഞാര്‍ എം എല്‍ എയുടെ വാഹനത്തോട് ഒരുതരം പ്രത്യേക ആദരവ് പ്രകടിപ്പിച്ചയാണ് റിപ്പോര്‍ട്ട്.
10 ദിവസത്തെ സന്ദര്‍ശനത്തിനായാണ് പി സി ജോര്‍ജ് യു കെ യില്‍ എത്തിയത്. അത്രയും ദിവസം അദ്ദേഹം നാട്ടില്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് നിയമസഭയും പൂഞ്ഞാറുകാരും .

pc-george

നിയമസഭയില്‍ ആണെങ്കില്‍ പി സി ജോര്‍ജ് ഇല്ലാത്തതിനാല്‍ എംഎല്‍എമാര്‍ പലരും ഉറക്കത്തിലാണ്. ഒരു രസവും ഇല്ലാത്ത അവസ്ഥ. ഇതൊക്കെയാണെങ്കിലും യുകെ യില്‍ പി സി ജോര്‍ജ് ഇതിനോടകം താരമായി കഴിഞ്ഞു. മറ്റൊരു നേതാക്കള്‍ക്കും ലഭിക്കാത്ത ജനപങ്കാളിത്തമാണ് പി സി ജോര്‍ജിന്റെ പരിപാടികള്‍ക്ക് ലഭിക്കുന്നത് .

ഏറെക്കാലം കൂടി പച്ചമലയാളത്തില്‍ ശുദ്ധ നാടന്‍ ഭാഷയില്‍ നാല് വര്‍ത്തമാനം എങ്കിലും കേള്‍ക്കാമല്ലോ എന്ന ആശ്വാസമാണ് പ്രവാസികള്‍ക്ക്.ജനങ്ങളെ കൈയ്യിലെടുക്കുന്ന ഉശിരന്‍ പ്രസംഗങ്ങളാണ് ജോര്‍ജ് കാഴ്ച വയ്ക്കുന്നതും. അനാവശ്യ വിവാദങ്ങളില്‍ ചെന്ന് ചാടുന്നുമില്ല .കഴിഞ്ഞ ദിവസം ഹീത്രു വിമാനത്താവളത്തിലെത്തിയ ജോര്‍ജിന് അവിടെ യു.കെ മലയാളീകള്‍ ഊഷ്മള വരവേല്‍പ്പ് നല്‍കിയാണ് സ്വീകരിച്ചത്.

Pc George Poonjar MLA In London

യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ജനപക്ഷ പ്രതിനിധി കളടക്കം, ലണ്ടന്‍ നഗരത്തിലെ മലയാളീസമൂഹവും കൂടി ചേര്‍ന്ന് എംല്‍എയെ സ്വീകരിച്ചു. സാറ്റര്‍ഡേ ഓക്‌സ്ബ്രിഡ്ജില്‍ നടന്ന അരുവിത്തുറ സംഗമത്തില്‍ കേരള രാഷ്ട്രയത്തില്‍ വേറിട്ട ശബ്ദത്തിന്റെ ആള്‍രൂപമായ ജോര്‍ജിന്റെ പ്രസംഗം കേള്‍ക്കാന്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. ലിവര്‍പൂള്‍ , മാഞ്ചസ്റ്റര്‍, ഷെഫീല്‍ഡ് , ന്യൂകാസ്റ്റില്‍, ഗ്ലാസ്‌ഗൌ, കാര്‍ഡിഫ്, ബ്രിസ്റ്റോള്‍, ബെര്‍മിംഗ് ഹാം, ലണ്ടന്‍ എന്നിവിടങ്ങളിലും പി സി ജോര്‍ജ് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News