Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹസംവിധായിക ബ്ലെസി സില്‍വസ്റ്ററിന്റെ ലാപ്‌ടോപ്പില്‍ സിനിമക്കാര്‍ ഉള്‍പ്പെടെയുള്ള യുവതീ യുവാക്കളുടെ ഉന്മാദ വിഡിയോ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരെ ഈ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ട് .ലാപ്‌ടോപ്പില്‍നിന്നു ലഭിച്ച വീഡിയോ ക്ലിപ്പിങ്ങിലുള്ള ഒരു യുവാവ് അന്തരിച്ച ഒരു സംവിധായകന്റെ മകനാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. മാരക മയക്കുമരുന്നായ കൊക്കെയ്‌ന്‍ ഉപയോഗിച്ചശേഷം രണ്ടു യുവാക്കള്‍ യുവതിക്കൊപ്പം നടത്തുന്ന വിഭ്രാന്തിക്കടിപ്പെട്ടുകൊണ്ടുള്ള പേക്കൂത്തുകളാണ് വീഡിയോയിലുള്ളത്. ഇത്തരം ഒട്ടേറെ വീഡിയോ ക്ലിപ്പിങ്ങുകളും ഫോട്ടോകളും ബ്ലെസിയുടെ ലാപ്‌ടോപ്പില്‍നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.എന്നാല്‍, ഈ ദൃശ്യങ്ങളിലുള്ള സംശയനിഴലിലുള്ളവര്‍ ആരെന്നു സ്‌ഥിരീകരിക്കുന്നതിനുള്ള അന്വേഷണങ്ങളൊന്നും പോലീസ് നടത്തിയിട്ടില്ല.
Leave a Reply