Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രമുഖ വ്യവസായി രവി പിള്ളയുടെ മകള്‍ ഡോ. ആരതിയും ഡോ. ആദിത്യ വിഷ്ണുവും പ്രത്യേകം തയ്യാറാക്കി വേദിയില്‍ വെച്ച് വിവാഹിതരായി. 55 കോടി രൂപയാണ് മകളുടെ വിവാഹത്തിനായി രവി പിള്ള ചെലവഴിച്ചത്. ഗായത്രിയുടെ ഭജന്‍, മഞ്ജു വാര്യര്‍, ശോഭന എന്നിവരുടെ നൃത്തം, വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സ്റ്റേജ് ഷോ, സ്റ്റീഫന്‍ ദേവസ്യയുടെ കലാവിരുന്ന് എന്നിവ വിദേശികളടക്കമുള്ള അതിഥികള്‍ക്ക് ദൃശ്യവിരുന്നായി. പല്ലക്കില്‍ വന്നിറങ്ങിയ വരനെ കഥകളിവേഷങ്ങളുടെ അകമ്പടിയോടെയാണ് കതിര്‍മണ്ഡപത്തിലേക്കാനയിച്ചത്. മോഹിനിയാട്ടത്തിന്റെ പശ്ചാത്തലത്തില്‍ വധുവും വേദിയിലെത്തി. വധൂവരന്മാര്‍ വേദിയെ വലംവെച്ച് മണ്ഡപത്തിലിരുന്നതോടെ വിവാഹച്ചടങ്ങുകളാരംഭിച്ചു.ബാഹുബലി സിനിമയെ വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹത്തിനായി ഒരുക്കിയിരുന്നത്. സെറ്റൊരുക്കിയതും ബാഹുബലി ടീം തന്നെയായിരുന്നു.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, കെ.പി.മോഹനന്‍, കെ.ബാബു, വി.എസ്.ശിവകുമാര്‍, സ്പീക്കര്‍ എന്‍.ശക്തന്‍, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, സി.പി.എം. പി.ബി. അംഗങ്ങളായ പിണറായി വിജയന്‍, എസ്.രാമചന്ദ്രന്‍ പിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, നടന്മാരായ മോഹന്‍ലാല്‍, മുകേഷ്, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ഡയറക്ടര്‍ പി.വി.ഗംഗാധരന്‍, പ്രവാസി വ്യവസായി എം.എ.യൂസഫലി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., എം.പി.മാര്‍, എം.എല്‍.എ.മാര്‍, രാഷ്ടീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍, ഗള്‍ഫിലെ രാജകുടുംബാംഗങ്ങള്‍, വിദേശ നയതന്ത്രപ്രതിനിധികള്‍, ആഗോള കമ്പനികളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
–
–
Leave a Reply