Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 12:07 am

Menu

Published on June 6, 2013 at 9:45 am

ആര്‍ബിഐയില്‍ 525 അസിസ്റ്റൻറെ

rbi-recruitment-2013-525-assistant-apply-online

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 525 ഒഴിവുകളാണുള്ളത്. ജൂലൈയില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി 15 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. അപേക്ഷ സ്വീ കരിക്കുന്ന അവസാനതീയതി ജൂണ്‍ 20.

വിവിധ സംസ്ഥാനങ്ങളിലെ ആര്‍ബിഐ ഓഫിസുകളിലാണ് നിയമനം.
ശമ്പളം: 8040- 20100 രൂപ.

യോഗ്യത: കുറഞ്ഞത് 50% മൊത്തം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം (പട്ടികവിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക് ജയം മതിയാകും). കംപ്യൂട്ടര്‍ വേഡ് പ്രോസസിങ് അറിവുണ്ടാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം.

പായം: 18- 28 വയസ്. 1985 മേയ് രണ്ടിനും 1995 മേയ് ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. സംവരണ ഒഴിവുകളില്‍ ഒബിസിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ്. ഉയര്‍ന്ന പ്രായത്തില്‍ വികലാംഗര്‍ക്കുള്ള ഇളവ്: ജനറല്‍-10, ഒബിസി-13, പട്ടികവിഭാഗം-15.

2013 മേയ് ഒന്ന് അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ പത്തിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം,പാലക്കാട്, തൃശൂര്‍ എന്നിവയാണു പരീക്ഷാ കേന്ദ്രങ്ങള്‍. ജൂലൈ 20, 21, 27, 28 എന്നീ തീയതികളിലാകും പരീക്ഷ. രണ്ടു മണിക്കൂറാണു പരീക്ഷ.

അപേക്ഷാഫീസ്: 400 രൂപ. പട്ടികവിഭാഗം, വികലാംഗര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ വഴിയും തിരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകളുടെ സിബിഎസ് ശാഖകളിലൂടെ നേരിട്ടും ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: ന്ദന്ദന്ദ.ത്സ്വദ്ധ.ഗ്നത്സദ്ദ.ദ്ധn എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്താം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News