Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:13 am

Menu

Published on June 30, 2013 at 10:07 pm

എല്‍.ഐ.സി. 13148 ഡയറക്ട് സെയില്‍സ് എക്‌സിക്യൂട്ടീവ്

recruitment-in-lic

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യില്‍ വിവിധ മേഖലകളിലായി ഡയറക്ട് സെയില്‍സ് എക്‌സിക്യൂട്ടീവുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13148 ഒഴിവുകൾ ആണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്

കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണില്‍ 1844 ഒഴിവുകളാണുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിലായി 505 ഒഴിവുകളുണ്ട്. കരാറടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും നിയമനം.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. മാര്‍ക്കറ്റിങ്/ മാനേജ്‌മെന്റില്‍ ബിരുദം/ ഡിപ്ലോമ ഉള്ളവര്‍ക്ക്
മുന്‍ഗണന. ഇംഗ്ലീഷും പ്രാദേശിക ഭാഷയും നന്നായി അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം (പവര്‍ പോയിന്റ്/ വേര്‍ഡ്/ എക്‌സല്‍) അഭിലഷണീയം. എല്‍ ഐ സി ജീവനക്കാരുടെ ഭാര്യ/ ഭര്‍ത്താവ്, എല്‍ ഐ സി ഏജന്റുമാര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം: 1-6-2013ല്‍ 21- 35 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജോലിമികവിനനുസരിച്ചാവും ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജൂലായ് 7. വെബ്‌സൈറ്റ്:www.licindia.in

Loading...

Leave a Reply

Your email address will not be published.

More News