Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ രജിസ്ട്രേഷന്‍ ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാരത്തിന്‍െറ പകര്‍പ്പുകള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്കുള്ള ഫീസാണ് കൂട്ടിയത്. 2009 ആഗസ്റ്റ് ഒന്നിന് നിലവില്‍വന്ന ഫീസുകളാണ് വീണ്ടും കൂട്ടിയത്.
വില്‍പത്ര രജിസ്ട്രേഷന്‍െറ ഫീസ് 100 രൂപയില്‍നിന്ന് 500 രൂപയാക്കി. അവധിദിനത്തിലെ ആധാര രജിസ്ട്രേഷന് 50 രൂപയില്‍നിന്ന് 1000 രൂപയാക്കി. രജിസ്റ്ററിങ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി വസ്തുകൈമാറ്റ രജിസ്ട്രേഷന്‍ നടത്തുന്നത് 100 രൂപയില്‍നിന്ന് 500 രൂപയാക്കി. ഭാഗപത്ര ആധാരത്തിന്‍െറ അടക്കം ഡ്യൂപ്ളിക്കേറ്റിനുള്ള ഫീസ് 25ല്‍നിന്ന് 200 ആക്കി. ആധാരങ്ങള്‍ റദ്ദാക്കാനുള്ള ഫീസ് 50ല്‍നിന്ന് 200 രൂപയാക്കി.
മൂന്നുരൂപക്ക് നല്‍കിയിരുന്ന ഫയലിങ് ഷീറ്റിന് ഇനി 10 രൂപ നല്‍കണം. ഇതിന് നികുതി പ്രത്യേകം നല്‍കണം. ആധാരങ്ങളുടെ രജിസ്ട്രേഷന് അധികഷീറ്റിന് ഈടാക്കിയിരുന്ന ഫീസ് ഒരു രൂപയില്‍നിന്ന് 10 രൂപയാക്കി. രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ നിശ്ചിതദിവസത്തിനകം വാങ്ങാതെ ഓഫിസില്‍ സൂക്ഷിക്കുന്നതിന് ചുമത്തിയിരുന്ന പിഴ പരമാവധി 50 രൂപ എന്നത് 200 രൂപയാക്കി. മുക്ത്യാര്‍ അറ്റസ്റ്റേഷന്‍ 30 രൂപയില്‍നിന്ന് 100 ആക്കി. ഒരു വര്‍ഷത്തേക്കുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റിന് 11 രൂപയില്‍നിന്ന് 110 രൂപയാക്കി. അഞ്ച് വര്‍ഷം വരെയുള്ള പരിശോധന ഈ ഫീസില്‍ നടത്താം. 30 വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റിന് 260 രൂപ ഫീസ് ഒടുക്കണം. 30 വര്‍ഷത്തിന് മുകളില്‍ തെരച്ചില്‍ നടത്താന്‍ ഓരോവര്‍ഷത്തിനും 25 രൂപ കൂടുതല്‍ നല്‍കണം.
ആധാരങ്ങളുടെ പകര്‍പ്പിന് തെരച്ചില്‍ ഫീസ് 11ല്‍നിന്ന് 110 രൂപയാക്കി. ആധാരത്തിന്‍െറ പകര്‍പ്പിന് വാക്ക് കണക്കാക്കിയുള്ള ഫീസ് (അതായത് 100 വാക്കിന് പത്ത് രൂപ എന്നത്) അവസാനിപ്പിച്ച് 200 രൂപയായി നിജപ്പെടുത്തി. ദത്തെടുപ്പ് ആധാരത്തിനുള്ള ഫീസ് 100 ല്‍നിന്ന് 1000 രൂപയുമാക്കി.
Leave a Reply