Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:06 am

Menu

Published on November 6, 2013 at 10:53 am

എസ്‌എഫ്‌ഐ നേതാവിന്റെ പിതാവിനെ വെട്ടിക്കൊന്നു

rss-murders-sfi-activists-father-in-thiruvananthapuram

തിരുവനന്തപുരം:വെള്ളറടയില്‍ എസ്.എഫ്.ഐ നേതാവിന്റെ പിതാവിനെ വെട്ടിക്കൊന്നു.എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ശിവപ്രസാദിന്റെ പിതാവ് നായര്‍ (53)ആണ് വെട്ടേറ്റ് മരിച്ചത്.ശിവപ്രസാദിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി.ഇദ്ദേഹത്തിന്റെ മക്കളായ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയും കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ മൂന്നാം വര്‍ഷം ബി.എ. വിദ്യാര്‍ഥി ശിവപ്രസാദ്,ഡി.വൈ.എഫ്.ഐ വെള്ളറട ഏരിയ കമ്മറ്റി അംഗവുമായ ഗോപകുമാര്‍ എന്നിവരെ തലയ്ക്കും കാലിനും വെട്ടുകളേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.സംഭവുമായി ബന്ധപ്പെട്ടു കീഴാറൂര്‍ സ്വദേശികളായ നാലു യുവാക്കളെ കസ്റഡിയിലെടുത്തിട്ടുണ്ട്.ബൈക്കുകളിലെത്തിയ മുപ്പതോളം യുവാക്കളുടെ സംഘമാണ് ആക്രമണം നടത്തിയത്‌.യുവാക്കളില്‍ ആദ്യം മൂന്നു പേര്‍ വീട്ടിലെത്തി നെയ്യാറ്റിന്‍കര എസ്ഐ ആണെന്നും ശിവപ്രസാദിനെ കാണണമെന്നും ആവശ്യപ്പെട്ടു.എസ്ഐയെ തനിക്കറിയാമെന്ന് പറഞ്ഞ് ഗോപകുമാര്‍ പുറത്തേക്ക് ഇറങ്ങിയതും വടിവാളുകളും ദണ്ഡുകളുമായി എത്തിയ സംഘം ഗോപകുമാറിനെ വീടിനോട് ചേര്‍ത്ത് വച്ച് മര്‍ദ്ദിക്കുകയായിരുന്നു.ബഹളം കേട്ട് പുറത്തിറങ്ങിയ മാതാവ് വിജയകുമാരിയുടെ നിലവിളികേട്ട് ഉറക്കത്തിലായിരുന്ന നാരായണന്‍ നായരും ശിവപ്രസാദും പുറത്തേക്കിറങ്ങിയപ്പോള്‍ ശിവപ്രസാദിനെ സംഘം വാളുപയോഗിച്ച് വെട്ടുകയായിരുന്നു.ഇത് തടയാനെത്തിയ പിതാവിനാണ് വെട്ടേറ്റത്.മുതുകില്‍ ആഴത്തില്‍ വെട്ടേറ്റ് രക്തം ചിതറിയിട്ടും പ്രതികള്‍ ഗോപകുമാറിനേയും ശിവപ്രസാദിനെയും വീണ്ടും വെട്ടുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.സംഭവത്തിനുശേഷം പരിസരത്ത് തമ്പടിച്ചു നിന്ന സംഘം ഓടിക്കൂടിയ നാട്ടുകാരെ വിരട്ടുകയും സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്ത ശേഷം വന്ന ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു.ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന്‌ പോലിസ്‌ പറഞ്ഞു.നെയ്യാറ്റിന്‍കര താലൂക്കില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.സംഘര്‍ഷം കണക്കിലെടുത്തു പ്രദേശത്ത് ജില്ല കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News