Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാട്‌സ് ആപ്പിലൂടെ അശ്ലീല വീഡിയോ പ്രചരിച്ചാല്‍ പെണ്‍കുട്ടികള്‍ എന്തു ചെയ്യണമെന്ന് ഉപദേശവുമായി സോളാര്‍ കേസ് പ്രതി സരിതാനായരുടെ വീഡിയോ വൈറലാകുന്നു.. വാട്‌സ് ആപ്പില്‍ തങ്ങളുടെ അശ്ലീല വീഡിയോ പ്രചരിച്ചാല്‍ പെണ്‍കുട്ടികള്‍ എന്തു ചെയ്യണമെന്ന് ഉപദേശിക്കുന്നതാണ് സരിതയുടെ വീഡിയോ. രണ്ടു മിനിറ്റും 18 സെക്കന്‍ഡുമുള്ള വീഡിയോയില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ചും സരിത വ്യക്തമാക്കുന്നുണ്ട്.വീഡിയോ ഷെയര്‍ ചെയ്തവരെ തനിക്കു വേണ്ടെന്നു സരിത പറയുന്നു. ചില സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുംപോലെ ഒരു ട്രെയിന്‍ നിറയെ ചിലപ്പോള്‍ പ്രതികളുണ്ടായേക്കും. തനിക്ക് ഈ വീഡിയോ പുറത്തുവിട്ടവരെയാണ് വേണ്ടത്. അതിനായി ഏതറ്റം വരെയും പോകുമെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സരിത പറയുന്നു. അതേസമയം വീഡിയോ തന്റെയാണോ എന്നതിനെക്കുറിച്ച് സരിത വ്യക്തമായി ഒന്നും പറയുന്നുമില്ല.മല്ലു വിഷന്‍ ഡോട്ട് ഒആര്‍ജി എന്നാണ് വീഡിയോയില്‍ കാണുന്ന ക്രെഡിറ്റ്. തന്റെ വീഡിയോ വന്നതിനു ശേഷം സമാനമായ ഒരു സംഭവത്തില്‍ കോഴിക്കോട്ടെ പെണ്‍കുട്ടി ജീവനൊടുക്കിയതും സരിത ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടികള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. മുന്നു നാലു ദിവസത്തേക്കൊ ചിലപ്പോള്‍ ഒരു മാസത്തേക്കെ മനസിനെ വിഷമിപ്പിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് കഴിഞ്ഞേക്കും. അതിന്റെ പേരില്‍ ആത്മഹത്യ ചെയ്താല്‍ അതോടെ എല്ലാം തീരും. വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണ് പെണ്‍കുട്ടികള്‍ ചെയ്യേണ്ടതെന്നും സരിത ഉപദേശിക്കുന്നു.
–
–
Leave a Reply