Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുല്‍പ്പള്ളി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൂഴിമൂല സ്വദേശിയും ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയുമായ വിമലിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് വിമല്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ടുവരയുകയായിരുന്നു.
ബുധനാഴ്ച പെണ്‍കുട്ടിയുടെ വീടിനടുത്തുവെച്ചായിരുന്നു സംഭവം. ഒരു വര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്‌കൂളില്‍ പോകുമ്പോഴും മറ്റും ഇയാളുടെ ശല്യം പതിവായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
നേരത്തേ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പുല്‍പ്പള്ളിയില്‍ വെച്ച് പെണ്‍കുട്ടിയെ അടിച്ച ഇയാള്‍ ഇക്കാര്യം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവരമെല്ലാം കാണിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
–
–
Leave a Reply