Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോ ജയിലില്‍ മുടിവെട്ടാന്‍ പിടിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്.തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പതറാതെ നിന്ന ഷൈന്‍ ടോം കഴിഞ്ഞ ദിവസം ജയില്‍ അധികൃതര്‍ തലയില്‍ കൈ വച്ചപ്പോള്‍ കരഞ്ഞു പോയി എന്നാണറിയുന്നത് . എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, മുടി വെട്ടരുതെന്ന് ടോം കരഞ്ഞപേക്ഷിച്ചു. എന്നാല്‍ ടോമിന്റെ സങ്കടമൊന്നും വകവയ്ക്കാതെ ജയിലധികൃതര്‍ മുടി വെട്ടിക്കളഞ്ഞു. മുടിവെട്ടിയപ്പോള്‍ ടോം ചാക്കോ അറിയാതെ കരഞ്ഞുപോയി. ഇനി താരത്തിന്റെ താടിയും വടിക്കും.ജയിലിലെ സാധാരണ നടപടിക്രമങ്ങളാണിതെന്നാണ് ജയിലധികൃതര്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോള്‍ ‘പുള്ളി’കള്‍ വൃത്തിയും വെടിപ്പോടെയും ചെന്നില്ലെങ്കില്‍ ജയില്‍ അധികൃതര്‍ക്കാണ് കുറ്റം. കോടതിയില്‍ ചെല്ലുമ്പോള്‍ വൃത്തിയും വെടുപ്പുമില്ലെന്നു തോന്നിയാല്‍ ജാമ്യം കിട്ടുന്നതിനും തടസ്സം വരാം. അപ്പോള്‍ പുള്ളികള്‍ തന്നെ മുടിവെട്ടാനും താടിവടിയ്ക്കാനും പറയുമെന്നാണ് ജയിലധികൃതര്‍ പറയുന്നത്.
Leave a Reply