Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം:കോഴിമുട്ടയെന്നുകരുതി വാങ്ങി പുഴുങ്ങുന്നതിനിടെ മുട്ടപൊട്ടി പാമ്പിന്‍കുഞ്ഞ് പുറത്തുചാടിയത് വീട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.മീനടം മഞ്ഞാടി കോളനിയിലെ വെട്ടിക്കോട്ട് ഷാജിയുടെ വീട്ടിലാണ് സംഭവം.സമീപത്തെ കടയില്‍നിന്നുവാങ്ങിയ നാല് മുട്ടകള്‍ വെള്ളത്തിലിട്ട് പുഴുങ്ങുന്നതിനിടെ ഒരു മുട്ട പൊട്ടി പാമ്പിന്‍കുഞ്ഞ് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ മുട്ടകള്‍ കടയിലെത്തിച്ചു. വിവരമറിഞ്ഞ് മുട്ടയുടെ മൊത്തക്കച്ചവടക്കാരനും എത്തി.കാല്‍നൂറ്റാണ്ടായി തുടരുന്ന മുട്ടവ്യാപാരത്തിനിടെ ഇത്തരമൊരുസംഭവം ആദ്യമാണെന്ന് ഇയാളും പറഞ്ഞു. തമിഴ്‌നാട്ടിലെ നാമക്കല്‍, ഈറോഡ് ഭാഗങ്ങളില്‍നിന്നാണ് മുട്ട ഇറക്കുമതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ നാമക്കല്‍, ഈറോഡ് എന്നീ രണ്ടുഭാഗങ്ങളില്‍നിന്ന് വരുന്നതാണ് മുട്ടകള്‍.ഏതെങ്കിലും കോഴിഫാമില്‍ കയറി പാമ്പ് മുട്ടയിട്ടതാകാമെന്നാണ് പരിശോധനയ്‌ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മീനടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. സ്‌കറിയ, വൈസ് പ്രസിഡന്റ് സൂസി രാജു, ഗ്രാമപ്പഞ്ചായത്തംഗം എ.സി. സന്തോഷ്‌കുമാര്‍, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന മഞ്ജരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രീത പി. ചാക്കോ എന്നിവര്‍ സ്ഥലത്തെത്തി.കടയില്‍ പരിശോധനനടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ബാക്കി മുട്ടകളില്‍ സംശയംതോന്നിയത് പൊട്ടിച്ചുനോക്കിയെങ്കിലും എല്ലാം കോഴിമുട്ടതന്നെയായിരുന്നു.
Leave a Reply