Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്ര കാണാംവിജയം സോഷ്യല്‍ മീഡിയയിലും ആഘോഷമാണ്.പതിവ് പോലെ സിനിമാ സംഭാഷണങ്ങളും മറ്റും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ച തമാശ പോസ്റ്റുകള്‍ ഷെയര്‍ ചെയ്താണ് സോഷ്യൽ മീഡിയയിൽ മലയാളികളുടെ ആഘോഷം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയേയും ഉപാദ്ധ്യക്ഷന്‍ രാഹുലിനേയും പരിഹസിച്ചുകൊണ്ടും ഒട്ടേറെ പോസ്റ്റുകളാണ് ആപ്പ് തരംഗത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അത്തരം ചില രസകരമായ പോസ്റ്റാറുകൾ കാണാം….
“ഡല്‍ഹിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്” സന്ദേശത്തിലെ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന തമാശയെ അല്‍പ്പമൊന്ന് എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യുകയാണ്.
‘എന്തൊക്കെ ബഹളങ്ങളായിരുന്നു, പേരെഴുതിയ ഷര്‍ട്ട്, ഘര്‍ വാപ്പച്ചി, മന്‍ കി ബാത്, അച്ചെ ദിന്‍, ഒബാമേടെ മൂട്, അവസാനം പവനായി ശവമായി’ എന്നാണ് എഫ്.ബിയിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്ന ഒരു തമാശ.
ബി.ജെ.പിയുടെ നാണംകെട്ട തോല്‍വിയെ കളിയാക്കിക്കൊണ്ടാണ് പവനായി ശവമായി എന്ന ഡയലോഗ് ചേര്‍ത്ത പോസ്റ്റ് പ്രചരിക്കുന്നത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കിട്ടി കണക്കിന്. ‘എന്താ അമ്മേ നമ്മുടെ വോട്ട് ഇതുവരെ എണ്ണിത്തുടങ്ങാത്തത്’ എന്നെഴുതി രാഹുലിന്റെയും സോണിയയുടെയും ചിത്രവും ഷെയര്‍ ചെയ്യപ്പെടുന്നു.
കിലുക്കത്തിലെ രേവതിയാക്കി കിരണ്‍ ബേദിയെ മാറ്റിയപ്പോള്‍..
കെജ്രിവാളിനെ അഭിനന്ദിക്കുന്ന മോദിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ്.
ഫോട്ടോ ഷോപ്പ് വിദ്യയിലൊന്നും ഇനി കാര്യം നടക്കില്ലെന്ന ഫേസ്ബുക്കികളുടെ മുന്നറിയിപ്പ്.
Leave a Reply