Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:54 am

Menu

Published on May 29, 2013 at 4:35 pm

ശ്രുതിയുടെ വേശ്യാവേഷത്തിന് നിറം പകർന്ന് കൊണ്ട് കമല്‍

sruthi-hassan-in-d-day

സിനിമയാണ് തന്‍റെ ജീവിതമെന്നു തെളിയിച്ച ഒരു വ്യക്തിയാണ് കമൽ. തന്‍റെ റോളുകൾ  മികവുറ്റതാക്കാൻ വേണ്ടി ജീവിതം ഒഴിച്ച് വച്ച വ്യക്തി. ഇപ്പോൾ ഇതാ മകൾ ശ്രുതി ഹാസ്സനും കമലിന്‍റെ വഴി തന്നെ  തിരഞ്ഞെടുത്തിരിക്കുന്നു അതും അച്ഛന്‍റെ പൂർണ്ണ പിന്തുണയോടെ.

ശ്രുതി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നൊരു ചിത്രമാണ് ബോളിവുഡില്‍ ഇറങ്ങാന്‍ പോകുന്ന ഡി ഡെ. ഇതില്‍ കറാച്ചിയിലെ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് ശ്രുതി അഭിനയിക്കുന്നത്.

പതിനാറാം വയസില്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങുന്ന സുപ്രിയയെന്ന കഥാ പാത്രത്തെ ആണ് ശ്രുതി അവതരിപ്പിക്കുന്നത്‌.
പതിനാറാം വയസില്‍ ലൈംഗികവിപണിയിലേയ്ക്ക് വലിച്ചെറിയപ്പെടുന്നകാലത്ത് ഒരു ഇടനിലക്കാനര്‍ സുപ്രിയയുടെ കവിളില്‍ ഒരു മുറിവുണ്ടാക്കുന്നുണ്ട്. ഇപ്പോഴും അതിന്‍റെ അടയാളം സുപ്രിയയുടെ കവിളില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഈ മുറിവടയാളം പെര്‍ഫക്ടാക്കാനായി ശ്രുതിയെ സഹായിച്ചത് പിതാവാണ്. മുറിവടയാളത്തിന്റെ മേക്കപ്പ് തയ്യാറാക്കുമ്പോള്‍ അവിടെ ശരിയായ നിറം നല്‍കാനും തുന്നടയാളം പെര്‍ഫക്റ്റാക്കാനുമെല്ലാം കമല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടത്രേ.

ഇപ്പോള്‍ പുറത്തിറങ്ങിയ ഡി ഡെയിലെ ഫോട്ടോകളില്‍ ശ്രുതിയുടെ മുഖത്തുകാണുന്ന മുറിവിന് ഒറിജിനലിനെ വെല്ലുന്ന ഒറിജിനാലിറ്റിയുണ്ട്.  ശ്രുതിയും അച്ഛനും ചേര്‍ന്നാണത്രെ  മുഖത്തെ അടയാളത്തിന്റെ രൂപഭാവങ്ങള്‍ നിശ്ചയിച്ചത്. ഡി ഡെ വലിയ പ്രദര്‍ശനവിജയം നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ്. ഇതിനകം തന്നെ ഇതിലെ ചിത്രങ്ങള്‍ വലിയ പ്രാധാന്യം നേടിയിട്ടുണ്ട്. അര്‍ജുന്‍ രാം പാലാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33