Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:58 pm

Menu

Published on April 24, 2013 at 5:29 am

എസ്.എസ്.എല്‍.സി ഫലം ഇന്ന്

sslc-result

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച രാവിലെ 11.30 ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിക്കും. പരീക്ഷാ പാസ്ബോര്‍ഡ് യോഗം ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍െറ ചേംബറില്‍ ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കി.


ഇത്തവണയും മോഡറേഷന്‍ മാര്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്പെഷല്‍ സ്കൂള്‍) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍. സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷകളുടെ ഫലപ്രഖ്യാപനവും ബുധനാഴ്ച ഉണ്ടാവും. കഴിഞ്ഞ വര്‍ഷം 93.64 ശതമാനമായിരുന്നു വിജയം.4,79,650 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9550 പേര്‍ അധികം. 5470 പേര്‍ പ്രൈവറ്റായി പരീക്ഷയെഴുതി.
ചുവടെയുള്ള വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.inwww.prd.kerala.gov.in, results.itschool.gov.in. ഫലം മാധ്യമം ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും.
എസ്.എസ്. എല്‍.സി പരീക്ഷാഫലം എസ്.എം.എസ് വഴി ലഭ്യമാക്കാന്‍ സംസ്ഥാന ഐ.ടി മിഷനും സൗകര്യമേര്‍പ്പെടുത്തി. ഫലമറിയുന്നതിന് എസ് എസ്.എല്‍.സി <സ്പേസ്> രജിസ്ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേക്ക് സന്ദേശമയക്കണം.

Loading...

Leave a Reply

Your email address will not be published.

More News