Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:17 am

Menu

Published on January 1, 2016 at 12:05 am

2016 – ലെ സമ്പൂര്‍ണ്ണ വര്‍ഷഫലം(അശ്വതി മുതൽ രേവതി വരെ )

star-predictions-for-2016

പുതിയ ഒരു വർഷം കൂടി വന്നെത്തി കഴിഞ്ഞു.അശ്വതി മുതൽ രേവതി വരെയുള്ള നാളുകാർക്ക് ഇൗ വര്‍ഷം എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചാണ് ഇവിടെ പ്രവചിക്കുന്നത്.

അശ്വതി:

ഈ നാളുകാർക്ക് പൊതുവെ ഗുണദോഷ സമ്മിശ്ര ഫലമായിരിക്കും അനുഭവപ്പെടുന്നത്.നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും.കര്‍മ്മരംഗത്ത്‌ ഗുണകരമായ ചില മാറ്റങ്ങള്‍ അനുഭവപ്പെടും. സൽകീർത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുങ്ങും. വിരോധികളായിരുന്ന പലരും ലോഹ്യത്തിലാകും.ധനമിടപാടുകളില്‍ വളരെ സൂക്ഷ്‌മത വേണം. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രതയോടെ പരിശ്രമിക്കേണ്ടതാണ്‌. സ്‌ത്രീകള്‍ക്ക്‌ മനസ്സിന്റെ അഭിലാഷങ്ങള്‍ സാധിക്കുന്നതായി കാണുന്നു.

ഭരണി:

ഈ നാളുകാർക്ക് ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ ഈ വര്‍ഷം മധ്യത്തോടുകൂടി പൂര്‍ത്തീകരിച്ച്‌ താമസം തുടങ്ങുന്നതിന്‌ സാധിക്കുന്നതാണ്‌. തൊഴില്‍രംഗത്ത്‌ ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും.കുടുംബത്തില്‍ പൊതുവെ സമാധാനം നിലനില്‍ക്കും. വിദേശയാത്ര, തൊഴില്‍ ഇവയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കുന്നതാണ്‌. . പുതിയ ഗൃഹോപകരണങ്ങളും വാഹനവും നേടിയെടുക്കും. എന്നാല്‍ അപ്രതീക്ഷിതമായി ചില ധനനഷ്‌ടങ്ങള്‍ ഉണ്ടായേക്കാം.
വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നേറുന്നതിന്‌ സാധിക്കും.

കാര്‍ത്തിക:

പൊതുവെ ഗുണദോഷസമ്മിശ്രമായിരിക്കും കാർത്തിക നാളുകാർക്ക് ഈ വർഷം .ഈശ്വരപ്രാർഥനകളാൽ പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കും.കര്‍മ്മരംഗത്ത്‌ ചില നേട്ടങ്ങള്‍ കൈവരിക്കുന്നതിന്‌ സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും.സഹപ്രവര്‍ത്തകരുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ സമയം അനുകൂലം.

രോഹിണി:

ഈ നാളുകാർക്ക് വര്‍ഷാരംഭം പൊതുവെ ദോഷകരമായേക്കാം. അവിചാരിത ധനനഷ്‌ടങ്ങള്‍, കാര്യതടസ്സങ്ങള്‍ ഇവയൊക്കെ ഉണ്ടായേക്കാം. തൊഴില്‍രംഗത്ത്‌ പലവിധ പ്രയാസങ്ങള്‍ ഉടലെടുക്കുന്നതിന്‌ സാധ്യതയുണ്ട്‌.കുടുംബത്തിലും ചില അസ്വസ്‌ഥതകള്‍ ഉണ്ടാകുന്നതിന്‌ സാധ്യത കാണുന്നു.
ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകാതെ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ പരാജയമുണ്ടാകാം.

മകയിരം:

ആത്മവിശ്വാസം വർധിക്കും. അനേകം കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്തുതീർക്കാനാകും.അപ്രതീക്ഷിത ധനനഷ്‌ടങ്ങള്‍ ഉണ്ടാകാം. തൊഴില്‍രംഗത്ത്‌ പലവിധ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിന്‌ സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക്‌ പലവിധ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാം. ബിസിനസ്സുകാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വളരെ സൂക്ഷ്‌മമായ ശ്രദ്ധ പാലിക്കേണ്ട ഘട്ടമാകുന്നു.

തിരുവാതിര:

അവിചാരിത തടസ്സങ്ങള്‍, ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍ ഇവയൊക്കെ ഉണ്ടായേക്കും. കുടുംബത്തില്‍ ചില അസ്വസ്‌ഥതകള്‍ ഉണ്ടാകുന്നതിന്‌ സാധ്യത. വിവിധങ്ങളായ അസ്വസ്‌ഥതകള്‍ വര്‍ദ്ധിച്ചുവരുന്നതിനിടയുണ്ട്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ കാര്യതടസ്സവും പരാജയവും ഫലം.

പുണര്‍തം:

ഈ വര്‍ഷത്തിന്റെ തുടക്കം വളരെ ദോഷകരമായിരിക്കും. നിസ്സാരകാര്യങ്ങള്‍ക്കുപോലും തടസ്സവും മനഃപ്രയാസവും ഉണ്ടാവാം.ഉദ്യോഗത്തില്‍ ഉയര്‍ച്ചയും തൊഴില്‍മേഖലകളില്‍ അഭ്യുന്നതി, വ്യാപാര വ്യവസായ മേഖലകളില്‍ പുരോഗതി തുടങ്ങിയവയും സാമ്പത്തികമായി പ്രതീക്ഷിച്ചതിലുപരി നീക്കിയിരിപ്പും ഉണ്ടാകും. അപരിചിതരുമായുള്ള ആത്മബന്ധത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറുന്നത്‌ ഭാവിയിലേക്ക്‌ ഗുണപ്രദമാകും. മുന്‍കോപം നിയന്ത്രിക്കണം. ശത്രുതാമനോഭാവത്തിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. സെപ്‌റ്റംബര്‍ മുതല്‍ വളരെ ഉത്തമമാണ്‌.ആഗ്രഹങ്ങള്‍ക്ക്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കും. അദ്ധ്വാനത്തിന്‌ പൂര്‍ണ്ണ ഫലമുണ്ടാകും.

പൂയം:

ഈശ്വര പ്രാര്‍ത്ഥനകളാല്‍ ആഗ്രഹസാഫല്യം ഉണ്ടാകും. വിദേശത്ത്‌ സ്‌ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. പണം വളരെ കരുതലോടെ കൈകാര്യം ചെയ്യണം. മുന്‍കോപം നിയന്ത്രിക്കണം. പ്രലോഭനങ്ങളില്‍ അകപ്പെടരുത്‌. വാഗ്വാദങ്ങളില്‍ നിന്ന്‌ പിന്‍മാറണം.നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക്‌ വിദഗ്‌ധ നിര്‍ദ്ദേശം തേടണം. അനാവശ്യമായ സംഭാഷണങ്ങള്‍ പല വിപത്തുകളും വരുത്തിവച്ചേക്കും. എല്ലാക്കാര്യത്തിലും വളരെ ജാഗ്രതയും ഈശ്വരചിന്തയും ഉണ്ടായിരിക്കേണ്ട സമയമാണ്‌.

ആയില്യം:

കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ബന്ധുസഹായവും ഉണ്ടാകും. ആരോഗ്യം തൃപ്‌തികരമായിരിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. ഉദ്യോഗത്തില്‍ പലവിധ പ്രശ്‌നത്തിന്‌ സാധ്യത കാണുന്നു. ആശയവിനിമയത്തില്‍ അപാകത ഉണ്ടാകാതെ സൂക്ഷിക്കണം. ഉപകാരം ചെയ്‌തുകൊടുത്തവരില്‍നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും. ജീവിതഗതിയെ മാറ്റിമറിക്കുന്ന അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കാണുന്നു.

മകം:

വര്‍ഷത്തിന്റെ തുടക്കത്തില്‍ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. അര്‍ഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളില്‍നിന്നും വന്നുചേരും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും സ്‌ഥാനമാറ്റവും ഉണ്ടാകും. വെല്ലുവിളികളെ നേരിടാനുള്ള ആത്മവിശ്വാസമുണ്ടാകും. അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ വളരെ ജാഗ്രത പാലിക്കണം. പ്രതീക്ഷകള്‍ സഫലമാകും. സന്താനങ്ങളുടെ സ്‌ഥിതി അനുകൂലമാകും.

പൂരം:

വര്‍ഷാരംഭത്തില്‍ ഗുണദോഷ സമ്മിശ്രതയാണ്‌ ഫലം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലസ്‌ഥിതി പ്രതീക്ഷിക്കാം. പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ നേതൃസ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടും. കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദം വര്‍ധിക്കും. പ്രശ്‌നങ്ങളെ ശുഭാപ്‌തി വിശ്വാസത്തോടെ നേരിടാന്‍ കഴിയും.സന്താനങ്ങള്‍ക്ക്‌ ഐശ്വര്യം വര്‍ധിക്കും. സാമ്പത്തികനില പൊതുവെ ഭദ്രമാകും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

ഉത്രം:

വര്‍ഷത്തിന്റെ തുടക്കത്തില്‍ എല്ലാക്കാര്യത്തിനും തടസ്സവും ദോഷഫലവുമാണ്‌ കാണുന്നത്‌. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കേണ്ടിവരും.ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ അപാകതകള്‍ ഉണ്ടാകാതെ വിട്ടുവീഴ്‌ചാമനോഭാവത്തോടെ പെരുമാറണം.
പ്രലോഭനത്തില്‍ അകപ്പെടാതെ വളരെ കരുതല്‍ വേണം. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും.

അത്തം:

കുടുംബത്തില്‍ ചില അസ്വസ്‌ഥതകള്‍ ഉടലെടുക്കാം . മനസ്സറിയാത്ത വിഷയങ്ങളില്‍പ്പോലും സ്വസ്‌ഥത നശിച്ചുപോകുന്ന കാലമാണ്‌. ഏകാഗ്രമായ ഈശ്വരഭജനത്തിലൂടെ ഈ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. വാക്കുതര്‍ക്കങ്ങളില്‍നിന്നും പിന്മാറുകയാണ്‌ നല്ലത്‌. ഏറ്റെടുക്കുന്ന കര്‍മ്മമേഖലകള്‍ തൃപ്‌തിയാകും. വരുമാന വര്‍ധന ഉണ്ടാകും. ആരോഗ്യകാര്യത്തിലും സന്താനങ്ങളുടെ കാര്യത്തിലും വളരെ ജാഗ്രതയോടെ ഇരിക്കണം.

ചിത്തിര:

ഗുണങ്ങളും ദോഷങ്ങളും തുല്യയളവില്‍ അനുഭവത്തില്‍ വന്നുചേരും. എടുത്തുചാട്ടം, മുന്‍കോപം എന്നിവ ഒഴിവാക്കണം. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും സാധിക്കും. പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടും. സ്വന്തം ഉത്തരവാദിത്തം മറ്റുള്ളവരെ ഏല്‍പ്പിക്കരുത്‌. തൊഴില്‍ മേഖലകളില്‍  നേട്ടമുണ്ടാകും. വാഹനം മാറ്റി വാങ്ങുന്നതിന്‌ സാധിക്കും.

ചോതി:

നിരവധി കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടുകൂടി ചെയ്‌തു തീര്‍ക്കും. തൃപ്‌തിയായ വിഭാഗത്തിലേക്ക്‌ ഉദ്യോഗമാറ്റം ഉണ്ടാകും. ഇടപെടുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണതയും അനുഭവഫലവും ഉണ്ടാകും. ശുഭാപ്‌തി വിശ്വാസത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്‌തി നേടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ജനപിന്തുണ ലഭിക്കും.ഉപകാരം ചെയ്‌തു കൊടുത്തവരില്‍നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും. പ്രലോഭനങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം.

വിശാഖം:

പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ഈശ്വരാരാധനകളാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. മെയ്‌ മുതല്‍ മാറ്റത്തിന്റെ സമയമാണ്‌. ദോഷഫലങ്ങള്‍ ഏറിയിരിക്കും.തൊഴില്‍മേഖലയില്‍ പ്രതിസന്ധിക്ക്‌ സാധ്യത.
വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപരീത സാഹചര്യം വരുമെങ്കിലും ഈശ്വര പ്രാര്‍ത്ഥനകളാല്‍ അതിനെ അതിജീവിക്കുവാന്‍ സാധിക്കും. വേണ്ടപ്പെട്ടവരില്‍നിന്ന്‌ അരിഷ്‌ടത, സഹോദരങ്ങളുടെ കാര്യത്തില്‍ വിഷമം എന്നിവയ്‌ക്ക് ഇടവരാം. നേത്രരോഗം, ഉദരരോഗം, തുടങ്ങിയ രോഗപീഡകള്‍ ഉണ്ടാകും.

അനിഴം:

വര്‍ഷത്തിന്റെ തുടക്കം വളരെ ദോഷഫലങ്ങള്‍ ഉണ്ടാകും. അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ സമ്മര്‍ദ്ദവും യാത്രാക്ലേശവും വര്‍ധിക്കും.
സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ക്ഷമിക്കാനും സഹിക്കാനും തയ്യാറാകും. അമിതാവേശം നിയന്ത്രിക്കണം. വാഹനാപകടത്തില്‍നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെടും. അടിസ്‌ഥാന കാരണമറിയാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്‌. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും സ്‌ഥാനമാറ്റവും ഉണ്ടാകും.

തൃക്കേട്ട:

ഈ വര്‍ഷം ആദ്യഭാഗം ദോഷഫലങ്ങള്‍ ഏറിയിരിക്കും. അനാവശ്യ ചിന്ത, ഉത്‌കണ്‌ഠ എന്നിവ ക്ലേശാനുഭവങ്ങള്‍ക്ക്‌ ഇടയാക്കുമെന്നതിനാല്‍ ശ്രദ്ധിക്കണം. അനിയന്ത്രിത കോപം, ബന്ധുവിരോധം എന്നിവ ഉണ്ടാകാം.ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ വിജയം കൈവരിക്കും. സന്തോഷം പകരുന്ന ചില വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. വിദേശയാത്രയ്‌ക്ക് അനുകൂലസാഹചര്യം ഒത്തുവരും. തൊഴില്‍രഹിതര്‍ക്ക്‌ തൊഴില്‍ ലഭിക്കും.

മൂലം:

ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടും. പ്രവൃത്തിരംഗത്ത്‌ പുരോഗതിയുണ്ടാകും. പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും.വാഹനങ്ങള്‍ മൂലം ആപത്തോ, നഷ്‌ടങ്ങളോ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത വേണം. അപ്രതീക്ഷിതമായ ധനനഷ്‌ടത്തിന്‌ സാധ്യതയുണ്ട്‌. പരുഷവാക്കുകള്‍ ദുരിതാനുഭവങ്ങള്‍ക്ക്‌ ഇടയാക്കും. യാത്രാവേളയില്‍ അശ്രദ്ധ ഒഴിവാക്കണം. മുന്‍കോപം എടുത്തുചാട്ടം എന്നിവയും ഒഴിവാക്കണം.

പൂരാടം:

സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം പ്രതീക്ഷിക്കാം.വിദ്യാഭ്യാസരംഗത്ത്‌ അനുകൂലസ്‌ഥിതി ഉണ്ടാകും.
ദാമ്പത്യക്ലേശങ്ങള്‍ കുറയും. മെയ്‌ മാസം മുതല്‍ പല തടസ്സത്തിനും സാധ്യത. സഞ്ചാരക്ലേശം, മനഃക്ലേശം എന്നിവയുണ്ടാകും.  സ്‌ഥാനഭ്രംശം, കാര്യപാരാജയം, ഉദരരോഗം, കലഹം തുടങ്ങിയ ദോഷാനുഭവങ്ങള്‍ സംഭവിക്കാം. ഏതു കാര്യത്തിനും തടസ്സമുണ്ടാകും. അസമയത്തുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണം. മനസ്സറിയാത്ത കാര്യത്തിനുപോലും പഴി കേള്‍ക്കേണ്ടിവരും.

ഉത്രാടം:

ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന പല സാഹചര്യങ്ങളും വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപരീത സാഹചര്യങ്ങള്‍ വരുമെങ്കിലും ഈശ്വര പ്രാര്‍ത്ഥനകളാല്‍ അതിനെ അതിജീവിക്കാന്‍ സാധിക്കും. മെയ്‌ മുതല്‍ അനുകൂല ഫലങ്ങള്‍ കണ്ടുതുടങ്ങും. ഉദ്യോഗത്തില്‍ സ്‌ഥാനക്കയറ്റം ഉണ്ടാകുമെങ്കിലും ദൂരദേശവാസം വേണ്ടിവരും.മാതാവിന്റെ ആരോഗ്യസ്‌ഥിതി മോശമാകും.
ഉദ്യോഗത്തില്‍ സ്‌ഥാനക്കയറ്റം ഉണ്ടാകും. ആഗ്രഹിച്ചതുപോലെ വിവാഹത്തില്‍ തീരുമാനമാകും. സന്താനഗുണം ഉണ്ടാകും.

തിരുവോണം:

ഉദ്ദേശിക്കുന്ന പല കാര്യത്തിലും തടസ്സം ഉണ്ടാകും.പ്രവൃത്തിരംഗത്ത്‌ അഭിവൃദ്ധിയുണ്ടാകും.വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠന കാര്യത്തില്‍ അലസതയുണ്ടാകും. വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. യാത്രാവേളയില്‍ ജാഗ്രത പാലിക്കണം. ധനനഷ്‌ടം, മനഃക്ലേശം എന്നിവയ്‌ക്ക് സാധ്യത കാണുന്നു.  ദൈവികകാര്യങ്ങളില്‍ മനസ്സ്‌ കൂടുതല്‍ വ്യാപരിക്കും. വിദേശത്ത്‌ ജോലിക്കു വേണ്ടി ശ്രമിക്കുന്നവര്‍ക്ക്‌ ജോലി സാധ്യത വര്‍ദ്ധിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.

അവിട്ടം:

വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗുണദോഷസമ്മിശ്ര ഫലങ്ങള്‍ ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. തൊഴില്‍ സാധ്യത വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തിലെ അസ്വസ്‌ഥതകള്‍ മാറും. ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും സാധ്യമാകും. ബന്ധുസംഗമം, ഭക്ഷ്യസമൃദ്ധി എന്നിവയുണ്ടാകും. ദാമ്പത്യജീവിതത്തില്‍ സ്വസ്‌ഥതയും സമാധാനവും ഉണ്ടാകും. ദീര്‍ഘനാളായി മംഗല്യഭാഗ്യം പ്രതീക്ഷിച്ചു കഴിയുന്നവര്‍ക്ക്‌ സാഹചര്യങ്ങള്‍ അനുകൂലമാകും. തൊഴില്‍ സാധ്യത വര്‍ദ്ധിക്കും.

ചതയം:

വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം സാധ്യമാകും. വിവാഹക്കാര്യത്തില്‍ തീരുമാനമാകും. തൊഴില്‍പരമായി ഉയര്‍ച്ചയുണ്ടാകും. ജീവിതഗതിയെത്തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ ഈ കാലത്ത്‌ നടന്നേക്കാം. സന്താനങ്ങളുടെ പഠന വിഷയത്തില്‍ ജാഗ്രത പാലിക്കണം. ആനുകാലിക സംഭവങ്ങളോട്‌ പ്രതികരിക്കുന്നതു നിമിത്തം വേണ്ടപ്പെട്ടവര്‍ ശത്രുക്കളായി മാറുന്ന അവസ്‌ഥ വന്നുചേരുമെന്നതിനാല്‍ പല കാര്യങ്ങളിലും സംയമനം പാലിക്കുന്നത്‌ നന്നായിരിക്കും.

പൂരൂരുട്ടാതി:

ഉദ്ദേശിച്ച പല കാര്യങ്ങളും നിഷ്‌പ്രയാസം സാധ്യമാകും. വാഹനയോഗം കാണുന്നു. ഉന്നതരായ വ്യക്‌തികളുമായി സൗഹൃദത്തിലെത്താന്‍ സാധിക്കും. മെയ്‌ മുതല്‍ ദോഷഫലങ്ങള്‍ ഉണ്ടാവും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനപിന്തുണ നഷ്‌ടപ്പെടാന്‍ സാധ്യത. തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും. കലാരംഗത്ത്‌ അവസരങ്ങള്‍ നഷ്‌ടപ്പെടുവാന്‍ സാധ്യത കാണുന്നു. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. വഞ്ചനയില്‍പെടാതെ കരുതല്‍ വേണം.  ജാമ്യം നില്‍ക്കുകയോ, പണം കടം കൊടുക്കുകയോ ചെയ്യരുത്‌.

ഉത്രട്ടാതി:

തുടക്കം ഗുണദോഷസമ്മിശ്രമായിരിക്കും. വാഹനമോടിക്കുമ്പോള്‍ അശ്രദ്ധ ഉണ്ടാകാതെ സൂക്ഷിക്കുക. ആരോഗ്യ കാര്യങ്ങളിലൊക്കെ കൂടുതലായി ജാഗ്രത പാലിക്കുക. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായി മാറും. നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ഇച്‌ഛാഭംഗം, മനഃക്ലേശം, യാത്രാക്ലേശം ഇവ ഉണ്ടായേക്കാം.വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.

രേവതി:

തൊഴില്‍രംഗത്ത്‌ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിക്കും. ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന്‌ തുടക്കം കുറിക്കും.തൊഴില്‍രംഗത്ത്‌ പുതിയ പരിഷ്‌ക്കാരങ്ങള്‍ ആലോചിച്ചു നടപ്പില്‍ വരുത്തും. കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും ലഭിക്കുന്നതാണ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂലമായ ഒട്ടേറെ മാറ്റങ്ങള്‍ അനുഭവപ്പെടും.സംഭാഷണങ്ങളില്‍ ആത്മനിയന്ത്രണം ശീലിക്കുക. ധനമിടപാടുകള്‍ വളരെ സൂക്ഷിച്ചു നടത്തുക.

Loading...

Comments are closed.

More News