Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: അന്യമതത്തിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കോളേജില്‍ വിലക്ക്.കോഴിക്കോട് നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ നീരജയ്ക്കാണ് പഠിക്കുവാനുള്ള അവകാശം കോളേജ് അധികൃതർ നിഷേധിച്ചത്.നീരജയും റമീസും വ്യാഴാഴ്ച്ച കോളേജിൽ എത്തിയപ്പോഴാണ്‍ കോളേജ് അധികൃതർ നീരജയെ കോളേജിൽ നിന്നും പുറത്താക്കിയ വിവരം അറിയുന്നത്.മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തവരെ ഇവിടെ അംഗീകരിക്കാനാവില്ലെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ ഇതിന് കാരണം പറഞ്ഞത്. കുട്ടിയെ കോളേജില്‍ കയറ്റുന്നില്ലെങ്കില്‍ അത് എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ് പ്രിന്‍സിപ്പാളിന്റെ പ്രതികരണമെന്നും എത്ര ആവശ്യപ്പെട്ടിട്ടും നീരജയോടും റമീസിനോടും സംസാരിക്കാന്‍ പോലും പ്രിൻസിപ്പാൾ തയ്യാറായില്ലെന്നും ഇരുവരും പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസും ചേവായൂര്‍ സ്വദേശിനി നീരജയും രജിസ്റ്റര്‍ വിവാഹം ചെയ്തത്. വിവാഹ നടപടികള്‍ക്ക് വേണ്ടി നീരജ ഒരാഴ്‌യോളം കോളേജില്‍ അവധിയിലായിരുന്നു. ഈ അവധിയറിയിച്ച് ക്ലാസില്‍ തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നീരജയും റമീലും ഇന്ന് കോളേജിലെത്തിയത്. പ്രിന്‍സിപ്പള്‍ ഇല്ലാതിരുന്നതിനാല്‍ വൈസ് പ്രിന്‍സിപ്പളെ കണ്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്നാണ് നീരജയെ കോളേജില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടെടുത്തത്.
Leave a Reply