Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:37 am

Menu

Published on March 6, 2015 at 2:46 pm

‘ബീഫ് ‘കഴിക്കാറില്ലെന്ന സുരേഷ് ഗോപിയുടെ വാദം പൊളിക്കുന്ന അഭിമുഖം പുറത്ത്

suresh-gopi-says-i-will-eat-beef

കൊച്ചി: തന്റെ കുടുംബത്തിൽ ആരും ബീഫ് കഴിക്കാറില്ലെന്നും വീട്ടിൽ കയറ്റാറില്ലെന്നും പറഞ്ഞ നടൻ സുരേഷ് ഗോപിയുടെ വാദം പൊളിഞ്ഞു. സുരേഷ് ഗോപിയുടെ വാദം കള്ളമാണെന്ന് തെളിയിക്കുന്ന അഭിമുഖത്തിന്റെ വീഡിയോ പുരത്ത്ഗ് വിട്ടു. ദുബായില്‍ ഹിറ്റ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി നാല് ദിവസം തുടര്‍ച്ചയായി ബീഫ് കഴിച്ചതും തടി കൂടിയതും വിശദീകരിക്കുന്നത്. മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ച് ഉത്തരവ് വന്ന സമയത്ത് താൻ ബീഫ് കഴിക്കാറില്ലെന്നും വീട്ടിൽ കയറ്റാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ വാദമാണ് ഇതോടെ പൊളിഞ്ഞത്.ഒരു പരിപാടിക്ക് വേണ്ടി സൂറിക്കില്‍ പോയപ്പോള്‍ ബീഫ് കഴിച്ച കാര്യമാണ്  അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത്. അവിടെ ബീഫും പോര്‍ക്കും മാത്രമേ കിട്ടുമായിരുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്. അത് മാത്രം കഴിച്ചാല്‍ തന്റെ നാവിലെ രസമുകുളങ്ങള്‍ മുഖത്തടിക്കും എന്നും സുരേഷ് ഗോപി  പറയുന്നു.നാല് ദിവസം ബീഫ് കഴിച്ചതുകൊണ്ട് കൊണ്ട് തൂക്കം 94 കിലോയിൽ നിന്ന് 97 ആയത് ബീഫ് കഴിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News