Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:47 pm

Menu

Published on January 16, 2015 at 12:55 pm

ചുംബന സമരം: ഭർത്താവിനെ ആലിംഗനം ചെയ്തതിന് ദീദി ദാമോദരന് നോട്ടീസ്

the-kiss-of-love_the-notice-given-to_deedi-damodran

തിരുവനന്തപുരം: കോഴിക്കോട് നടന്ന ചുംബന സമരത്തിൽ പങ്കെടുത്ത തിരക്കഥാകൃത്ത് ദീദി ദാമോദരന് ഐ.എച്ച്.ആർ.ഡി യുടെ കാരണം കാണിക്കൽ നോട്ടീസ്. ചുംബന സമരത്തിനിടെ ഭർത്താവിനെ ആലിംഗനം ചെയ്തു എന്ന കേസിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കോഴിക്കോട് ഐ.എച്ച്.ആർ.ഡി കേന്ദ്രത്തിൽ ലക്ചററാണ് ദിദി ദാമോദരൻ. കോഴിക്കോട് നടന്ന ചുംബന സമരത്തിൽ സമരക്കാർക്കെതിരെ പോലീസ് ലാത്തിവീശിയിരുന്നു. സമരക്കാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മിഠായിത്തെരുവിലെ എസ്.കെ പ്രതിമക്കരികിൽ ദീദിയും ഭർത്താവ് പ്രേംചന്ദും എത്തിയത്. അവിടെ വെച്ചാണ് ഇരുവരും ആലിംഗനം ചെയ്ത ദൃശ്യങ്ങള്‍ മാധ്യമങ്ങൾ പുറത്തുവിട്ടത്. ദീദി ചെയ്തത് തെറ്റാണെന്നും പൊതുസ്ഥലത്ത് ഇത്തരത്തിൽ പെരുമാറിയത് സർവീസ് ചട്ടലംഘനമാണെന്നാണ് നോട്ടീസിൽ പറയുന്നത്. ദീദി ദാമോദരൻ കോഴിക്കോട് ഐ.എച്ച്.ആർ.ഡി മുൻ പ്രിൻസിപ്പൽ ആയിരുന്നു.

Loading...

Comments are closed.

More News