Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പരസ്യങ്ങള്‍ക്ക് നമ്മുടെയിടയില്‍ വരുത്തിയ സ്വാധീനം വളരെ വലുതാണ്. ഏതു വിധേനയും ആളുകളെ ആകർഷിക്കുക എന്നതാണ് പരസങ്ങളുടെ ലക്ഷ്യം. പരസ്യങ്ങളിലൂടെ വലിയ എല്ലാ കമ്പനികളും ചില കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. അത് പക്ഷെ നമ്മൾ ആരും തന്നെ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. പരസ്യങ്ങൾ ക്ക് പിന്നിൽ ഒളിഞ്ഞ് കിടക്കുന്ന ചില രഹസ്യങ്ങളെ കുറിച്ചാനിവിടെ പറയുന്നത്.അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം…
ബി എം ഡബ്ലിയൂ (BMW)
ആകാശയാത്രയുടെ ഒരു ചരിത്രമാണ് ബി എം ഡബ്ലിയൂ (BMW). ആ ചരിത്രം വേരോടെ നില നിൽക്കുന്നു എന്നതാണ് അതിൻറെ ലോഗോ കാണിക്കുന്നത്. ലോഗോയ്ക്കുള്ളിലെ നീലനിറം ആകാശത്തേയും വെള്ളനിറം ആകാശയാത്രയിലേക്ക് നയിക്കുന്ന ആളിനേയും പ്രതിനിധാനം ചെയ്യുന്നു.
ആമസോണ്‍ ഡോട്ട് കോം (AMAZON.COM)
ഇവരുടെ പരസ്യത്തിൽ പുഞ്ചിരിച്ചുകൊണ്ട് നിക്കുന്നതുപോലെ കാണപ്പെടുന്ന ആരോ Aയിൽ നിന്നും തുടങ്ങി അവസാനിക്കുന്നത് Z ൽ ആണ്. അതായത് എ റ്റു ഇസഡ് (A to Z) ഇവിടെ നിന്നും നിങ്ങള്‍ക്ക് ലഭിക്കും എന്നാണിത് സൂചിപ്പിക്കുന്നത് . അതായത് , നിങ്ങള്‍ക്ക് ആവശ്യമായ എന്തും ഇവിടെ നിന്നും നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയും.
അഡിഡാസ്(ADIDAS)
ഇവര്‍ കാണിക്കുന്നത് മൂന്ന് വലിയ മലകളാണ്. കായിക താരങ്ങള്‍ പിടിച്ചു കയറേണ്ട കീഴടക്കേണ്ട ഉയരങ്ങള്‍ ഇവര്‍ കാണിക്കുന്നു.
ഈ പരസ്യം വ്യക്തമാക്കുന്നത് ആദാമും ഹവ്വയും വിലക്കപ്പെട്ട ഒരു പഴം പറിച്ചു തിന്ന ആദാമിനെയും ഹവ്വയേയും കുറിക്കുന്ന ബൈബിൾ സൃഷ്ടി കഥയെയാണ്.
യൂണിലിവർ(UNILEVER)
ഭക്ഷണം ,മദ്യം ,ക്ലീനിംഗ് ഉൽപ്പന്നങ്ങൾ,സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ നിരവധി ഉൽപ്പനങ്ങളുടെ ഒരു കേന്ദ്രം തന്നെയാണ് യൂണിലിവർ.ലോഗോയിൽ നമുക്ക് കാണാവുന്നതാണ് എന്തൊക്കെ ഉൽപ്പന്നങ്ങളാണ് ഇവർ നിർമ്മിക്കുന്നതെന്ന്.ഈ ലോഗോയിൽ കാണുന്ന ഓരോ ചിഹ്നങ്ങളും കുറിക്കുന്നത് ഓരോ ഉൽപ്പന്നങ്ങളെയാണ്. പൂക്കൾ ,മരങ്ങൾ ,പക്ഷികൾ ,തുടങ്ങി നിരവധി രൂപങ്ങൾ ആകൃതിയിലുള്ള ലോഗോയിൽ കാണാവുന്നതാണ്.
ഇതില്‍ പച്ച മാത്രമാണ് നേച്ചറല്‍ കളര്‍ അല്ലാത്തത്. തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ് എന്ന് കാണിക്കുന്ന ലോഗോ.
കൊക്കോകോള(COCACOLA)
ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഒരു ഡാനിഷ് ദേശിയ കൊടി ‘O’ എന്ന അകഷരത്തിന്റെയും ‘L’എന്ന അകഷരത്തിന്റെയും ഇടയിലായി നിങ്ങൾക്ക് കാണാം.
ബാസ്ക്കിന്‍ റോബിസ്(BASKIN ROBBINS)
ബാസ്ക്കിന്‍ റോബിസ് ഐസ് ക്രീമിന്റെ പരസ്യത്തിലെ പിങ്ക് നിറത്തില്‍ എഴുതിയിരിക്കുന്ന ഭാഗം “3” “1” എന്ന് വായിക്കാം. ഇതു ഇവിടെ ലഭ്യമാകുന്ന 31 വെറൈറ്റി ഐസ് ക്രീമുകളെ ഓര്‍മിപ്പിക്കുന്നു.
ഫോക്സ്വാഗൻ(Volkswagen)
ഇതിൻറെ ലോഗോയിൽ കാണുന്ന ‘V’എന്ന അക്ഷരം സൂചിപ്പിക്കുന്നത് ‘VOLKS’ എന്നാണ്.ജെർമെനിയിലെ ജനങ്ങൾ എന്നാണ് ഇത് അർത്ഥമാക്കുന്നത്.ഇതിൽ ‘V’ എന്ന അക്ഷരം സൂചിപ്പിക്കുന്നത് ‘VOLKS’ എന്നാണ് ഇത് ‘കാർ’ എന്നാണ് അർത്ഥമാക്കുന്നത്.’ജനങ്ങൾക്കായുള്ള കാർ’ എന്നാണ് ഈ പരസ്യം പറയുന്നത്.
എല്‍ജി(LG)
എല്‍ജി കമ്പനിയുടെ “എല്‍” “എം” എന്നീ അക്ഷരങ്ങള്‍ ഒരു ചിരിക്കുന്ന മുഖത്തെ സൂചിപ്പിക്കുന്നു. തങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷവന്മാരക്കുന്നു എന്ന് അവര്‍ പറയാതെ പറയുന്നു.
വയോ(VAIO)
‘വയോ’ ലോഗോ ഉണ്ടാക്കിയിരിക്കുന്നത് ഡിജിറ്റല്‍ അനലോഗ് വേവ് പാറ്റെന്‍ അനുസരിച്ചാണ്.
ഫോർമുല വണ്‍(FORMULA 1)
കറുത്ത എഫിനും ചുവന്ന ഒന്നിന്നും ഇടയില്ലുള്ള വെള്ള ഭാഗം മറ്റൊരു ഒന്നിനെ കാണിക്കുന്നു.
ഐ.ബി.എം(IBM)
ഈ ലോകത്തെ കുറിച്ച് ഒളിഞ്ഞു കിടക്കുന്ന ഒരു സന്ദേശം ഐ.ബി.എം. ലോഗോ നൽകുന്നുണ്ട്. താഴെയും മുകളിലുമായി ഒരു പോലെ വെള്ള വരകൾ ഉള്ളത് സൂചിപ്പിക്കുന്നത് സമത്വത്തെയാണ്.
ഓഡി(AUDI)
ഇതിൽ കാണുന്ന ഓരോ വലയങ്ങളും പ്രതിനിധീകരിക്കുന്നത് 4 കമ്പനികളെയാണ്.ഈ 4 കമ്പനികൾ അതായത് ഡി കെ ഡബ്ലിയു (DKW),ഹോർച്ച് (HORCH),വാൻഡെറർ(WANDERER) ,ഓഡി (AUDI) കൂടിചേർന്നാണ് ആട്ടോ യൂണിയൻ കണ്‍സോർട്ടിയം കമ്പനി രൂപം കൊണ്ടത്.
ടയോട്ട(TOYOTA)
ലോഗോയിൽ കാണുന്ന മൂന്ന് എലിപ്സുകൾ സൂചിപ്പിക്കുന്നത് 3 ഹൃദയങ്ങളെയാണ്. ഉപഭോക്താവിൻറെ ഹൃദയം ,ഉൽപ്പന്നത്തിന്റെ ഹൃദയം ,പുരോഗമിച്ച് കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയുടെ ഹൃദയം -ഇവയാണ് ആ മൂന്ന് ഹൃദയങ്ങൾ.
സിസ്ക്കോ(CISCO)
സാന്‍ ഫ്രാന്‍സിസ്ക്കോ ആസ്ഥാനമാക്കിയ സിസ്ക്കോ കമ്പനി അവരുടെ പരസ്യത്തില്‍ കാണിച്ചിരിക്കുന്നത് ഗോള്‍ഡന്‍ ഗേറ്റ് പാലത്തിന്റെ പ്രതിരൂപമാണ്.
ഹോപ് ഫോര്‍ ചൈല്‍ഡ്(HOPE FOR CHILD)
ഹോപ് ഫോര്‍ ചൈല്‍ഡ് എന്ന പ്രോഗ്രാമിന്റെ പരസ്യത്തില്‍ ഉള്ളത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു കുഞ്ഞു കുട്ടി തലയുയര്‍ത്തി തന്റെ അമ്മയെ നോക്കുന്ന രംഗമാണ്.
Leave a Reply