Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കിളിമാനൂര്‍: സോളാര്‍ കേസ് പ്രതി സരിതയ്ക്ക് സൈഡ് കൊടുക്കാത്ത ടിപ്പര്‍ ലോറി ഡ്രൈവറെ മിനിറ്റു കൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു . ഇന്നു രാവിലെ 7.30നായിരുന്നു സംഭവം. സരിത രാവിലെ അമ്പലപ്പുഴ കോടതിയിലേക്ക് എം.സി റോഡ് വഴി പോകുകയായിരുന്നു. അതിനിടെയാണ് കിളിമാനൂരിനടുത്ത് കുറവന്‍കുഴിയില്‍ തൊട്ടുമുന്‍പില്‍ പോയ ടിപ്പര്‍ വലത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞത്.ഉടന്‍ ടിപ്പറിനെ പിന്തുടര്‍ന്ന സരിത കാര്‍ ടിപ്പറിന് കുറുകെയിട്ടു. ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് പറഞ്ഞ് ടിപ്പറിനു മുന്നില്‍ കാര്‍ കുറുകെനിറുത്തി ഡ്രൈവറെ പുറത്തിറക്കി ചീത്ത പറഞ്ഞു. എന്നിട്ടും മതിയാകാത്തതിനാല്‍ ഉടന്‍ വിളിച്ചു പോലീസിനെ. കൊലപാതകം നടന്നാല്‍ പോലും പ്രതി അയല്‍ സംസ്ഥാനത്തേക്ക് രക്ഷപ്പെട്ടതിനു ശേഷം മാത്രം എത്തുന്ന പോലീസാകട്ടെ നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തി. ഉന്നതരുടെ വിളിയെത്തിയെന്ന് വ്യക്തം.മിനിട്ടുകള്‍ക്കകം കിളിമാനൂര്‍ പോലീസെത്തി ഡ്രൈവറെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. പരാതിക്കാരിയാണെങ്കിലും കോടതിയില്‍ ഹാജരാകാനുള്ളതിനാല്‍ സരിതയെ വിട്ടയയ്ക്കുകയും ചെയ്തു.
Leave a Reply