Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:52 am

Menu

Published on October 28, 2013 at 10:56 am

രണ്ട്‌ കുട്ടികളെ അച്ഛൻറെ സഹോദരന്‍ കഴുത്തറുത്ത്‌ കൊന്നു

two-kids-killed-by-their-fathers-brother-in-pathanamthitta

പാത്തനംതിട്ട:പാത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ രണ്ട് കുട്ടികളെ അച്ഛൻറെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു. റാന്നി കീക്കൊഴൂരിലാണ് രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത്. മെല്‍വിന്‍ (6),മെബിന്‍ (4) എന്നീ ആണ്‍കുട്ടികളെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഷൈബുവിന്റെ ജ്യേഷ്ഠന്‍ ഷിബു(41)വിനെ റാന്നി പോലിസ് അറസ്റ്റ് ചെയ്തു. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ വിദേശത്താണ്. അമ്മയ്ക്കും അമ്മൂമ്മയ്ക്കും അപ്പൂപ്പനുമൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.രാവിലെ ഏഴ്മണിയോടെ വീട്ടിലെത്തിയ ഷിബു കുട്ടികളുടെ അമ്മയുടെ മുഖത്തു മുളകുപൊടി വിതറിയശേഷമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ കഴുത്തറുത്തത്. മെല്‍ബിൻറെ കഴുത്ത് രണ്ടായി മുറിഞ്ഞു വേര്‍പെടാറായ അവസ്ഥയിലായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതി വീട്ടിലെ മുറികള്‍ തീവച്ചുനശിപ്പിച്ചു. കൃത്യത്തിനുശേഷം വീടിൻറെ സിറ്റൗട്ടില്‍ ഇരിക്കുന്നതിനിടെയാണു പ്രതിയെ റാന്നി പോലിസ് കസ്റ്റഡിയിലെടുത്തത്.ഇയാള്‍ കീക്കൊഴൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്.സംഭവം നടന്നു മിനിറ്റുകള്‍ക്കുള്ളില്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News