Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:02 pm

Menu

Published on June 13, 2013 at 10:12 am

മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ലാബ് അനലിസ്റ്റ് ട്രെയ്നി

vacancy-in-madras-fertilizers-limited

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചെന്നൈയിലെ മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ലാബ് അനലിസ്റ്റ് ട്രെയ്നി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കല്‍ അസിസ്റ്റന്‍റ് വിഭാഗത്തില്‍ ഓപറേഷന്‍സ്-65 ഒഴിവുകള്‍, മെക്കാനിക്കല്‍-22 ഒഴിവുകള്‍, ഇലക്ട്രിക്കല്‍-ആറ് ഒഴിവുകള്‍ എന്നിങ്ങനെയാണ് നിയമനം. ലാബ് അനലിസ്റ്റ് തസ്തികയില്‍ 13 ഒഴിവുകളാണ് ഉള്ളത്. നിയമാനുസൃതമുള്ള സംവരണം ലഭിക്കുന്നതാണ്.
യോഗ്യത
ഓപറേഷന്‍സ്: കെമിക്കല്‍ എഞ്ചിനീയറിങ്/ കെമിക്കല്‍ ടെക്നോളജി/ പെട്രോകെമിക്കല്‍ ടെക്നോളജി/ പെട്രോകെമിക്കല്‍ എഞ്ചിനീയറിങ്/ ബി.എസ്സി കെമിസ്ട്രി എന്നിവയില്‍ ഡിപ്ളോമ.
മെക്കാനിക്കല്‍: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ളോമ.
ഇലക്ട്രിക്കല്‍: ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ഡിപ്ളോമ.
ലാബ് അനലിസ്റ്റ്: ബി.എസ്സി കെമിസ്ട്രി
പ്രായപരിധി
29.06.2013 അടിസ്ഥാനത്തില്‍ കുറഞ്ഞത് 18 വയസും കൂടുയത് 25 വയസും. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ടാകും. രണ്ട് വര്‍ഷമാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസം 8500 രൂപയും രണ്ടാം വര്‍ഷം 9500 രൂപയും സ്റ്റൈപന്‍ഡ് ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒഴിവ് വരുന്നതിനനുസരിച്ച് സ്ഥിരം നിയമനം ലഭിക്കും.
www.madrasfert.nic.in/recruitment.htm എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 29.
അപേക്ഷാ ഫീസ് 200 രൂപയാണ്. അപേക്ഷ ഓണ്‍ലൈന്‍വഴി സമര്‍പ്പിച്ച ശേഷം പ്രിന്‍റ് ഒൗട്ട് എടുത്ത് ഫീസ് അടച്ചതിന്‍െറ വിശദാംശവും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം General Manager- P&A
Madras Fertilizers Limited
Manali, Chennai 600 068 എന്ന വിലാസത്തില്‍ അയക്കണം.
വിശദ വിവരങ്ങള്‍ക്ക്: http://www.madrasfert.nic.in/TALT.pdf

Loading...

Leave a Reply

Your email address will not be published.

More News