Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:50 am

Menu

Published on July 20, 2016 at 12:54 pm

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം:മമ്മൂട്ടിക്ക് വനിതാകമ്മീഷന്റെ നോട്ടീസ്

womens-commission-issues-notice-to-kasaba-makers-mammootty

തിരുവനന്തപുരം: മമ്മൂട്ടി ചിത്രം ‘കസബ’യിലെ സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ മമ്മൂട്ടി,  സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍, നിര്‍മാതാവ് ആലിസ് ജോര്‍ജ് എന്നിവര്‍ക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്.ചിത്രത്തിലുടനീളം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവെന്നും അവഹേളിക്കുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്റെ നടപടി. കെ.സി റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വനിതാകമ്മീഷന്റെ യോഗത്തിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനമായത്.

മമ്മൂട്ടി സഹപ്രവര്‍ത്തകയായ പൊലീസ് ഉദ്യോഗസ്ഥയുടെ അരക്കെട്ടിലെ ബെല്‍റ്റില്‍ കടന്നുപിടിച്ച് ‘മാസമുറ തെറ്റിക്കാന്‍ തനിക്കാവു’മെന്ന രംഗമാണ് വനിതാ കമ്മീഷനെ ഏറെ ചൊടിപ്പിച്ചത്.ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നത് സ്ത്രീകളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. കമ്മിഷന് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ല. ഇത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ സമൂഹത്തില്‍ അതിന് അപകടകരമായ സ്വീകാര്യതയാണ് ഉണ്ടാകുന്നതെന്നും സാമൂഹിക ഉത്തരവാദിത്തമുള്ള അഭിനേതാക്കള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നിലപാടെടുക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. പെരുന്നാള്‍ റിലീസായി പുറത്തിറങ്ങിയ കസബ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് കമ്മീഷന്റെ നോട്ടീസ്. സോഷ്യല്‍ മീഡിയയിലടക്കം കസബ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News