Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:27 am

Menu

Published on May 8, 2013 at 5:17 am

ചുമര് തേക്കാനും യന്ത്രം; നിര്‍മാണ മേഖലക്ക് വാഗ്ദാനവുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

%e0%b4%9a%e0%b5%81%e0%b4%ae%e0%b4%b0%e0%b5%8d-%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82

കൊപ്പം: നിര്‍മാണ മേഖല നേരിടുന്ന കനത്ത വെല്ലുവിളിയായ തൊഴിലാളിക്ഷാമത്തിന് പ്രായോഗിക പരിഹാരം നിര്‍ദേശിക്കുകയാണ് കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. 91 ശതമാനം നിര്‍മാണ ചെലവും 83 ശതമാനം തൊഴിലാളികളുടെ എണ്ണവും 75 ശതമാനം പ്രവൃത്തി സമയവും ഇളവ്ചെയ്യുന്ന ഓട്ടോമാറ്റഡ് പ്ളാസ്റ്ററിങ് മെഷീന്‍ നിര്‍മാണ മേഖലക്ക് വന്‍ സംഭാവനയാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ മുഹമ്മദ് നിസാര്‍, നബീല്‍, നാനൂഷ്കുമാര്‍, ഷിര്‍ഫാദ്, അഫ്സല്‍, അനൂപ്കുമാര്‍ എന്നിവരാണ് അസിസ്റ്റന്‍റ് പ്രഫസര്‍ ഉല്ലാസിന്‍െറ നേതൃത്വത്തില്‍ യന്ത്രം രൂപകല്‍പന ചെയ്തത്.
ഒരു എച്ച്.പി ത്രീഫേസ് മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് നിലവിലുള്ള തേപ്പുരീതികളുടെ ഗുണമേന്മയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു. 80,000 രൂപയാണ് യന്ത്രത്തിന്‍െറ നിര്‍മാണ ചെലവ്. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദനം സാധ്യമായാല്‍ നിര്‍മാണ മേഖലയില്‍ പുത്തന്‍ വിപ്ളവമാവും യന്ത്രമെന്നും വിദ്യാര്‍ഥികള്‍ വിശ്വാസം പ്രകടിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News