Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:12 pm

Menu

Published on June 6, 2013 at 10:25 am

375 ഒഴിവുകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

375-vacancies-in-psc

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും 375 ഒഴിവുകളില്‍ നിയമനത്തിന് കേരള പബ്ളിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ (പ്രായപരിധി 23-26), പൊലീസ് ടെലികമ്യൂണിക്കേഷന്‍ യൂനിറ്റില്‍ ഡ്രാഫ്റ്റ്സ്മാന്‍ (20-36), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്സ് (20-36), മൃഗസംരക്ഷണ വകുപ്പില്‍ ഫാര്‍മ കെമിസ്റ്റ് (പ്രായപരിധി 18-39), ആരോഗ്യ വകുപ്പില്‍ ഫോറന്‍സിക് മെഡിസിന്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (18-42), സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ റഫ്രിജറേഷന്‍ മെക്കാനിക്ക് പൊതുവിഭാഗം (18-37), സൊസൈറ്റി വിഭാഗം (പ്രായപരിധി 18-50), യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (18-36), പേഴ്സനല്‍ ഓഫിസര്‍ (18-36), സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സില്‍ നാലാം ഗ്രേഡ് സ്റ്റെനോഗ്രാഫര്‍ (18-36) ഒഴിവുകള്‍ സംസ്ഥാനതല ജനറല്‍ റിക്രൂട്ട്മെന്‍റ് വിഭാഗത്തിലാണ്.
കൃഷിവകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (19-36), വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം സംസ്കൃതം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (18-40), ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ രണ്ടാം ഗ്രേഡ് സ്കില്‍ഡ് അസിസ്റ്റന്‍റ് (18-36) ഒഴിവുകള്‍ ജില്ലാതല ജനറല്‍ റിക്രൂട്ട്മെന്‍റ് വിഭാഗത്തിലും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ ഇന്‍ ക്രിയാശരീര (20-39), കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ഫിലോസഫി, ഉര്‍ദു ലെക്ചറര്‍ (22-43), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജനറല്‍ മെഡിസിന്‍, ഫിസിയോളജി, ന്യൂക്ളിയര്‍ മെഡിസിന്‍, അനസ്തേഷ്യോളജി, ഇന്‍ഫക്ഷ്യസ് ഡിസീസസ്, ബയോകെമിസ്ട്രി, ജനറല്‍ സര്‍ജറി, മൈക്രോബയോളജി, അനാട്ടമി, കാര്‍ഡിയോളജി, പാത്തോളജി വിഭാഗം സീനിയര്‍ ലെക്ചറര്‍ (21-49), കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ഇകണോമിക്സ്, ഫിസിക്സ്, അറബിക് ലെക്ചറര്‍ (22-43) ഒഴിവുകള്‍ എന്‍.സി.എ സംവരണ സംസ്ഥാനതല റിക്രൂട്ട്മെന്‍റ് വിഭാഗത്തിലും സൈനികക്ഷേമ/എന്‍.സി.സി വകുപ്പില്‍ വിമുക്തഭടന്മാര്‍ക്കു മാത്രമായി എല്‍.ഡി ക്ളര്‍ക്ക് (18-50), വിവിധ വകുപ്പുകളില്‍ എച്ച്.ഡി.വി രണ്ടാം ഗ്രേഡ് ഡ്രൈവര്‍ (18-42), മൃഗസംരക്ഷണ വകുപ്പില്‍ രണ്ടാം ഗ്രേഡ് ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍/പൗള്‍ട്രി അസിസ്റ്റന്‍റ്/മില്‍ക് റെക്കോഡര്‍/സ്റ്റോര്‍കീപ്പര്‍/എന്യൂമറേറ്റര്‍ (18-39), ആരോഗ്യ വകുപ്പില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് (18-44), ഹോമിയോപ്പതിയില്‍ രണ്ടാംഗ്രേഡ് ഫാര്‍മസിസ്റ്റ് (18-39), തസ്തികകള്‍ എന്‍.സി.എ ജില്ലാതല റിക്രൂട്ട്മെന്‍റ് വിഭാഗത്തിലും പെടുന്നു.
കമീഷന്‍െറ www.keralapsc.gov.in എന്ന സൈറ്റില്‍ ഓണ്‍ ലൈനായി മാത്രമേ അപേക്ഷ അയക്കാവൂ. പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ രജിസ്ട്രേഷന്‍ നടത്തിയ ശേഷവും നേരത്തേ രജിസ്ട്രേഷന്‍ നടത്തിയവര്‍ അവരുടെ പ്രൊഫൈലിലൂടെയും വേണം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.എസ്.സിയുടെ സൈറ്റ് സന്ദര്‍ശിക്കുക.

Loading...

Leave a Reply

Your email address will not be published.

More News