Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 5:53 pm

Menu

Published on January 15, 2015 at 11:10 am

അരങ്ങുണർന്നു.. ഇനി ഏഴുനാൾ കോഴിക്കോട് നഗരം കലോത്സവ ലഹരിയിൽ..

55th-kerala-school-kalolsavam-starting-today-at-kozhikode

കാത്തിരുന്ന കലാസംഗമത്തിന് ഇന്നാരംഭം. നാല് വർഷത്തിനു ശേഷം വിരുന്നെത്തിയ ഈ ദൃശ്യചാരുതയെ കോഴിക്കോടിന്റെ മണ്ണ് സ്നേഹമധുരത്തോടെ സ്വാഗതം ചെയ്യുന്നു. കൊട്ടും കുരവയും താളമേള വാദ്യഘോഷങ്ങളോടെയാണ് കോഴിക്കോട് നഗരം കലോത്സവത്തിന്റെ നിറകാഴ്ചകൾ ഒരുക്കുന്നത്. ഉച്ചയ്ക്ക് നടക്കുന്ന ഘോഷയാത്രയോടെ കലാസംഗമത്തിന് വേദി ഉണരും. വൈകിട്ട് നാല് മണിക്കാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വേദി ഉദ്ഘാടനം ചെയ്യുന്നത്. 1100 കുട്ടികൾ മുന്നൂറോളം ഇനങ്ങളിൽ 18 വേദികളിലായി മാറ്റുരയ്ക്കുന്നു. ഇന്ന് പത്തു ഇനങ്ങളിലാണ് മത്സരം നടക്കുക. രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ഗോപാലകൃഷണ ഭട്ട് പാതക ഉയർത്തി . ബി.ഇ.എം ഹയർസെക്കന്ററി സ്കൂളിൽ റജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു. അല്പ സമയത്തിനുള്ളിൽ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്ര കോഴിക്കോട് കടപ്പുറത്താരംഭിക്കും. 50 സ്കൂളിൽ നിന്നായി 6000 വിദ്യാർത്ഥികളാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ഘോഷയാത്ര എ.ഡി.ജി.പി ശങ്കർ റെഡി ഉൽഘാടനം ചെയ്യും. 55 സംഗീത അധ്യാപകരുടെ സ്വാഗതഗാനത്തോടെ കലോത്സവ നഗരിയും നാടും ഉണരും. ഗായകൻ യേശുദാസ് ആണ് മുഖ്യാതിഥി. പ്രധാന വേദിയിൽ കേരളത്തിന്റെ സ്വന്തം മോഹിനിയാട്ടത്തോടെ മത്സരം തുടങ്ങും. കലോത്സവ സമാപന സമ്മേളനം 21 ന് വൈകിട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിദ്യാഭ്യസ മന്ത്രി പി.കെ അബ്ദുറബ്ബ് സമ്മാനിക്കും.

Loading...

Leave a Reply

Your email address will not be published.

More News