Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 2:16 pm

Menu

Published on September 15, 2016 at 10:50 am

101 വിഭവങ്ങളുമായി ബിജെപിയുടെ ഓണസദ്യ 25ന് കോഴിക്കോട്ട്;മോദിയടക്കം 5000 പേർ പങ്കെടുക്കും…

bjp-onasadya-at-kozhkode

കോഴിക്കോട് : 101 വിഭവങ്ങൾ… തനി നാടൻ പലഹാരങ്ങൾ.. മേമ്പൊടിക്ക് ഉത്തരേന്ത്യൻ വിഭവങ്ങളും. …കോഴിക്കോട് നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഒരുങ്ങുന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ ഓണസദ്യവട്ടവും ആകും.ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തുന്നവര്‍ക്കായി ബിജെപി ഒരുക്കുന്ന ഓണ സദ്യ രുചിയുടെ ഉല്‍സവമാക്കാന്‍ തയ്യാറെടുപ്പുകള്‍ സജീവമാക്കിയിരിക്കയാണ്.
സദ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ അയ്യായിരത്തോളം പേര്‍ പങ്കെടുക്കും. പൂര്‍ണമായും സസ്യ വിഭവങ്ങള്‍കൊണ്ട് ഒരുക്കുന്ന സദ്യയില്‍ കേരളത്തിലെ തനി നാടന്‍ പലഹാരങ്ങളും ഇടം പിടിക്കും. പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. കുത്തരിക്കു പുറമെ പൊന്നി, ബസ്മതി അരികളും സദ്യയില്‍ വിളമ്ബും.
ഉത്തരേന്ത്യക്കാര്‍ക്കായി ചില പ്രത്യേക വിഭവങ്ങളും കരുതുന്നുണ്ട്. 25ന് ഉച്ചയ്ക്കാണ് സദ്യ. സദ്യയൊരുക്കാന്‍ 5000 ചതുരശ്രയടി അടുക്കളയും അതിഥികള്‍ക്കു ഭക്ഷണത്തിന് ഇരിക്കാന്‍ 15,000 ചതുരശ്രയടി ഊട്ടുപുരയും ദേശീയ കൗണ്‍സില്‍ നടക്കുന്ന സ്വപ്നനഗരിയില്‍ ഒരുക്കുന്നുണ്ട്. പാചകപ്പുരയില്‍ 22നു പാലു കാച്ചും.
സമ്മേളനം നടക്കുന്ന മൂന്നു ദിവസവും ഇവിടെയാണ് ഭക്ഷണം. ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ക്കായി ബെംഗളൂരുവില്‍ നിന്നാണ് പാചകക്കാര്‍ എത്തുന്നത്. ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികളും അരിയും പലവ്യഞ്ജനങ്ങളും എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ ജില്ലകള്‍ക്കു വീതിച്ചു നല്‍കിയിരിക്കുകയാണ്.സ്വയം സഹായ സംഘങ്ങള്‍ കൃഷി ചെയ്ത പച്ചക്കറികളാണ് സദ്യയ്ക്കായി ഒരുക്കുന്നത്. സംസ്ഥാന വക്താവ് പി.രഘുനാഥ്, വൈസ് പ്രസിഡന്റ് എം.ശിവരാജന്‍ എന്നിവര്‍ക്കാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News