Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 10:18 am

Menu

Published on October 17, 2016 at 8:44 am

പിടികൂടിയ തെരുവ് നായ്ക്കളെ സംരക്ഷിക്കുവാനുള്ള അനുവാദം കാത്ത് ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ

bobby-chemmannur-dog-catching-issue

അപകടകാരികളായ തെരുവ് നായ്ക്കളെ പിടിച്ച് സമൂഹത്തെ രക്ഷിക്കുക എന്ന ദൗത്യവുമായ് ഇറങ്ങിത്തിരിച്ച ഡോ ബോബി ചെമ്മണൂരും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷനും കഴിഞ്ഞ ദിവസം പിടിച്ച നായ്ക്കളെ കല്‍പ്പറ്റയിലുള്ള ഡോഗ് റിസോര്‍ട്ടില്‍ എത്തിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.ചില വ്യക്തികളുടെ പ്രതിഷേധമാണ് ഇതിന് കാരണം.ഇതിന് പരിഹാരം കാണാന്‍ വേണ്ടി ഇന്നലെ രാവിലെ കളക്ടറേറ്റില്‍ പോയി എഡിഎമ്മുമായി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല.തുടര്‍ന്ന് കോര്‍പ്പറേഷന്‍മേയറുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്റെ സ്ഥലത്ത് നായ്ക്ക ളെ പാര്‍പ്പിക്കാന്‍ സമ്മതിച്ചെങ്കിലും താത്ക്കാലികമായി ഇവയെ കെ.ടി.സി. യുടെ ഉടമസ്ഥതയിലുള്ളകോമ്പൗണ്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടാവുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News