Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം:വാഹനാപകടത്തില്‍ നടൻ പ്രേംകുമാറിനടക്കം മൂന്നുപേർക്ക് പരുക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെ ആറ്റിങ്ങൽ കച്ചേരി നടയിലാണ് സംഭവം. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പ്രേംകുമാറിന്റെ കാര്‍ നിര്‍ത്തി ഇട്ടിരുന്ന പിക്കപ്പ് ലോറിയില്‍ ഇടിച്ചാണ് അപകടം.ഇടിയുടെ ആഘാതത്തില്‍ വാന്‍ പുറകിലുണ്ടായിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു.ബൈക്ക്, കാര്‍ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേംകുമാറിനടക്കം ആരുടെയും പരുക്ക് ഗുരുതരമല്ല.
Leave a Reply