Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു കാര്‍ വാങ്ങുമ്പോള്‍ ഓട്ടോമാറ്റിക്ക് വേണോ മാനുവല്‍ വേണോ എന്ന സംശയം ഇന്ന് പലര്‍ക്കുമുണ്ട്. എന്നാല്‍ കാറിനെ അടുത്തറിയാന്‍ മാനുവല്‍ ഗിയറാണെങ്കില്‍ മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് മിക്ക ഡ്രൈവര്‍മാരുടെയും അഭിപ്രായം
ക്ലച്ച് അമര്‍ത്തി ഗിയര്‍ മാറുമ്പോള്‍ ലഭിക്കുന്ന ഫീല്‍ ഓട്ടോമാറ്റിക്ക് കാറുകളില്‍ ലഭിക്കില്ലെന്നാണ് പലരും പറയുന്നത്. മാനുവല്‍ കാറുകളില്‍ സാഹചര്യത്തിനൊത്ത് ഒന്നോ, രണ്ടോ ഗിയര്‍ ഒഴിവാക്കിയുള്ള ഷിഫ്റ്റിംഗ് ചില ഡ്രൈവര്‍മാരെങ്കിലും ചെയ്യുന്നതാണ്. അതായത് മൂന്നാം ഗിയറില്‍ നിന്നും അഞ്ചിലേക്കോ, നാലില്‍ നിന്നും നേരെ ആറാം ഗിയറിലേക്കോ കടക്കുന്ന രീതി.

പലരും ഓവര്‍ടേക്കിങ്ങിനാണ് പ്രധാനമായും ഈ രീതി സ്വീകരിക്കുന്നത്. എന്നാല്‍ ഈ ഗിയര്‍ച്ചാട്ടം മാനുവല്‍ കാറുകളില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കില്ല. അപ്ഷിഫ്റ്റിംഗിലും ഡൗണ്‍ഷിഫ്റ്റിംഗിലും ഇത്തരത്തില്‍ ഗിയറുകള്‍ ചാടിക്കടക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
മാനുവല്‍ കാറില്‍ ഗിയര്‍ച്ചാട്ടം നടത്തുമ്പോള്‍ എഞ്ചിനിലെ ഇന്ധനം ഇരമ്പിത്തീരാന്‍ ഒരല്‍പം സമയമെടുക്കും. ഉദാഹരണത്തിന് മൂന്നാം ഗിയറില്‍ നിന്നും നേരെ അഞ്ചാം ഗിയറിലേക്ക് കടന്നതിന് ശേഷം സാധാരണഗതിയില്‍ ക്ലച്ച് വിട്ടാല്‍ കാര്‍ വിറയലോടെ ‘കുത്തി’ നില്‍ക്കും. ഇതിന് പകരം ഗിയര്‍ മാറി ഒരല്‍പം കാത്ത് നിന്നതിന് ശേഷം മാത്രം ക്ലച്ച് പതിയെ വിടുമ്പോള്‍ അനുയോജ്യമായ സാഹചര്യത്തിലേക്ക് കടക്കാന്‍ ഗിയര്‍ബോക്സിന് സാവകാശം ലഭിക്കും.
ഉദാഹരണത്തിന് ഹൈവേയില്‍ പതിയെ പോകുന്ന വാഹനത്തെ മറികടക്കണമെന്നുണ്ടെങ്കില്‍ വാഹനം അഞ്ചാം ഗിയറില്‍ നിന്നും മൂന്നാം ഗിയറിലേക്ക് മാറ്റുക. ഈ സാഹചര്യത്തില്‍ എഞ്ചിന്‍ വേഗതയ്ക്ക് അനുസരിച്ച് ക്ലച്ച് വിട്ടാല്‍ മാത്രമാണ് കാറിന് ആവശ്യമായ വേഗത ലഭിക്കുക. അല്ലാത്ത പക്ഷം വീലുകള്‍ ലോക്ക് ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്.
എന്നാല്‍ ഈ രീതി പതിവാക്കുന്നത് ക്ലച്ച് അതിവേഗം തകരാറിലാകാന്‍ കാരണമാകും. ഇതേപോലെ മറ്റൊരു സംശയമാണ് കാര്‍ ഫസ്റ്റ് ഗിയറില്‍ തന്നെ സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കണമെന്നത് നിര്‍ബന്ധമുണ്ടോ എന്നത്.
രണ്ടാം ഗിയര്‍ ഉപയോഗിച്ചും നിശ്ചലാവസ്ഥയില്‍ നിന്നും കാറിനെ മുന്നോട്ട് നീക്കാം. ഇതും പലരും പതിവായി ചെയ്യുന്നതാണ്. എന്നാല്‍ ഓര്‍ത്തോളൂ നിങ്ങളുടെ വാഹനത്തിന്റെ ക്ലച്ച് അതിവേഗം തകരാറിലാക്കാന്‍ ഈ ശീലം കാരണമാകും. കുറഞ്ഞ എഞ്ചിന്‍ വേഗതയിലും ക്ലച്ച് പൂര്‍ണമായും വിടാന്‍ ഫസ്റ്റ് ഗിയറില്‍ സാധിക്കും. എന്നാല്‍ രണ്ടാം ഗിയറില്‍ എഞ്ചിനും ക്ലച്ചും തമ്മില്‍ ഇണങ്ങാന്‍ കൂടുതല്‍ സാവകാശമെടുക്കും.
Leave a Reply