Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:17 am

Menu

Published on February 17, 2018 at 6:12 pm

കണ്ണുമടച്ച് പഴയ ബുള്ളറ്റ് വാങ്ങല്ലേ; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

things-to-know-before-buying-used-bullet

റോഡല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ എക്കാലവും യുവാക്കള്‍ക്കിടയിലെ താരമാണ്. തലയെടുപ്പോടെ ബുള്ളറ്റില്‍ കുതിക്കാന്‍ ആഗ്രഹിക്കാത്ത എത്ര പേരുണ്ട്. പണ്ട് പട്ടാളക്കാരും പൊലീസുകാരും മാത്രം ഓടിച്ചു കണ്ടിട്ടുള്ള ബുള്ളറ്റുകള്‍ പെട്ടെന്നാണ് വിപണിയില്‍ കുതിപ്പ് നടത്തിയത്.

എങ്കിലും പുതിയ ബുള്ളറ്റുകളെക്കാള്‍ പഴയ ബുള്ളറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പലരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി ബുള്ളറ്റുകള്‍ നാട്ടിലെത്തിച്ച് റിപ്പയര്‍ നടത്തി ഉപയോഗിക്കാറുണ്ട്. കരുത്ത്, ദൃഢത, ഈടുനില്‍പ് എന്നിവയാണ് ഇതിനു കാരണം.

എന്നാല്‍ ബുള്ളറ്റാണെന്ന് കരുതി സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും കണ്ണുമടച്ചു ബൈക്ക് വാങ്ങുന്നത് വിഢിത്തമാണ്. കാരണം റോഡിലിറക്കാന്‍ തക്ക കണ്ടീഷനിലാണോ സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റ് എന്ന കാര്യം ഉറപ്പുവരുത്തണം. പഴയ ബുള്ളറ്റ് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

റോഡല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പ്രധാന ആകര്‍ഷണം അതിന്റെ ശബ്ദമാണ്. എഞ്ചിന്‍ ഇരപ്പിക്കുമ്പോള്‍ മറ്റു അപശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന് കാതുകൂര്‍പ്പിച്ചു ശ്രദ്ധിക്കണം. വാങ്ങാന്‍ പോകുന്ന ബുള്ളറ്റിന് ഒഴുക്കവും സ്ഥിരതയുമാര്‍ന്ന ശബ്ദമുണ്ടെന്ന് പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടതാണ്.

ഓയില്‍ ചോര്‍ച്ച റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കൂടപ്പിറപ്പാണ്. എഞ്ചിന്‍, ക്ലച്ച്, ഗിയര്‍ബോക്സ് എവിടെ നിന്നായാലും വലിയ പ്രശ്നങ്ങള്‍ക്ക് ഓയില്‍ ചോര്‍ച്ച വഴിതെളിക്കും. പഴയ ബുള്ളറ്റ് വാങ്ങുന്നതിന് മുമ്പ് ഇത് പ്രത്യേകം ശ്രദ്ധിക്കണം.

ഏതൊരു സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുമ്പോഴും എഞ്ചിന്‍ നമ്പറും ചേസ് നമ്പറും പൊരുത്തക്കേടുകളില്ലെന്ന് പരിശോധിച്ചു ഉറപ്പു വരുത്തണം. വാഹനത്തിന്റെ എഞ്ചിനും ചേസും മാറ്റിവെയ്ക്കാന്‍ അപകടങ്ങള്‍ ഉള്‍പ്പെടെ കാരണങ്ങള്‍ പലതാണ്. എന്നാല്‍ ഇത് ആര്‍സി ബുക്കിലും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം വാഹനം അനധികൃതമായാണ് നിരത്തില്‍ ഓടുന്നത്.

സൈലന്‍സറില്‍ നിന്നും ചെറിയ അളവില്‍ പുക വരുന്നത് ബൈക്കുകളില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ എഞ്ചിന്‍ ഇരപ്പിക്കുമ്പോള്‍ കൂടുതല്‍ പുക പുറന്തള്ളപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. എങ്കില്‍ അകത്ത് എന്തോ പ്രശ്നമുണ്ട്. ഇതും വിലയിരുത്തേണ്ട കാര്യമാണ്.

തുരുമ്പ് ബുള്ളറ്റിന്റെ സന്തതസഹചാരിയാണ്. അതുകൊണ്ടു വാങ്ങുന്നതിന് മുമ്പ് ബുള്ളറ്റില്‍ ഗുരുതരമായ തുരുമ്പു പ്രശ്നങ്ങളില്ലെന്ന് കണ്ടു ഉറപ്പുവരുത്തുക. സ്‌ക്രൂ, ചെയിന്‍, ഹാന്‍ഡില്‍ പോലുള്ള ഭാഗങ്ങളില്‍ തുരുമ്പ് കാണാനുള്ള സാധ്യത കൂടുതലാണെന്നോര്‍ക്കുക.

ഏതൊരു മോട്ടോര്‍സൈക്കിളിലും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഘടകമാണ് ഗിയര്‍. ഗിയര്‍ മാറ്റം സുഗമമല്ലെങ്കില്‍ റൈഡിങ്ങില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും. ഓടിച്ചു നോക്കുമ്പോള്‍ ഗിയര്‍ തുടര്‍ച്ചയായി മാറി മാറി കാര്യമായ പ്രശ്നങ്ങളിലെന്ന് ഉറപ്പു വരുത്തണം. കൂടാതെ ഗിയര്‍ മാറ്റത്തിനിടയില്‍ തെറ്റായ ന്യൂട്രല്‍ കടന്നുവരുന്നുണ്ടോയെന്നും പരിശോധിക്കുക.

എക്സ്ഹോസ്റ്റില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്നും ബുള്ളറ്റ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യമാണ്. എക്സ്ഹോസ്റ്റിലും മറ്റുമുള്ള മോഡിഫിക്കേഷന്‍ ബുള്ളറ്റുകളുടെ മൂല്യം കുറയ്ക്കും. കമ്പനി നല്‍കുന്ന സ്റ്റോക്ക് എക്സ്ഹോസ്റ്റാണ് ബുള്ളറ്റിലുള്ളതെങ്കില്‍ ഏറ്റവും നല്ലത്.

പഴക്കം ചെല്ലുന്തോറും മോട്ടോര്‍സൈക്കിളിന്റെ ബാറ്ററി ശേഷി കുറയും. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും. ബുള്ളറ്റ് വാങ്ങുന്നതിന് മുമ്പ് സര്‍വീസ് റെക്കോര്‍ഡ് പരിശോധിച്ചു ബാറ്ററി കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News