Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:26 pm

Menu

Published on February 6, 2018 at 7:43 pm

മണിക്കൂറുകള്‍ കാത്തുകിടന്നാലും ട്രെയിന്‍ എഞ്ചിന്‍ ഓഫ് ചെയ്യാറില്ല; കാരണമറിയാമോ?

reasons-of-train-diesel-engines-not-shutdown

ഇടയ്‌ക്കെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. അതിനാല്‍ തന്നെ ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുന്നതും കണ്ടിട്ടുണ്ടാകും. ചില സമയത്ത് സ്‌റ്റേഷനുകളിലും മറ്റു ചിലപ്പോള്‍ വഴിയിലും ഇത്തരത്തില്‍ ട്രെയിനുകള്‍ പിടിച്ചിടാറുണ്ട്.

എന്നാല്‍ വഴിയില്‍ ഇങ്ങനെ മണിക്കൂറുകളോളം കാത്തു കിടക്കുമ്പോഴും ട്രെയിന്‍ എഞ്ചിന്‍ ഒരിക്കലും ഓഫ് ചെയ്യാറില്ലെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. ഏറെ നേരം കാത്തു കിടക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഇന്ധനം ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി ലോക്കോ പൈലറ്റുകള്‍ക്ക് ട്രെയിന്‍ എഞ്ചിന്‍ ഓഫാക്കാമല്ലോ എന്ന സംശയം എല്ലാവര്‍ക്കും തോന്നാം. എന്നാല്‍ അങ്ങനെ ചെയ്യാത്തതിനു ചില കാരണങ്ങളുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.

ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വീണ്ടും പ്രവര്‍ത്തിപ്പിക്കുക എന്നത് കൂടുതല്‍ കാലതാമസമെടുക്കുന്ന പ്രക്രിയയാണ്. സ്റ്റാര്‍ട്ട് ചെയ്ത് ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാന്‍ പത്തു മുതല്‍ പതിനഞ്ചു മിനിറ്റോളം സമയമെടുക്കും.

മാത്രമല്ല സ്റ്റേഷനില്‍ ട്രെയിന്‍ വന്നു നില്‍ക്കുമ്പോള്‍ ചക്രങ്ങളില്‍ നിന്നും ഒരു ചീറ്റല്‍ ശബ്ദം കേള്‍ക്കാറില്ലേ. ട്രെയിനില്‍ ലീക്കേജുകള്‍ കാരണം ബ്രേക്ക് പൈപ്പ് സമ്മര്‍ദ്ദം കുറയുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വെച്ചാല്‍ ബ്രേക്ക് പൈപ്പില്‍ വീണ്ടും സമ്മര്‍ദ്ദം ഉടലെടുക്കാന്‍ കൂടുതല്‍ കാലതാമസം നേരിടും. ഇതാണ് ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്താതിരിക്കാനുള്ള മറ്റൊരു കാരണം.

എഞ്ചിനുമായി ബന്ധപ്പെട്ടു നിലകൊള്ളുന്നതിനാല്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വെച്ചാല്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനവും നിശ്ചലമാകും. ഇതിനെല്ലാം പുറമെ 16 സിലിണ്ടറുകളാണ് ട്രെയിന്‍ എഞ്ചിനില്‍ ഉള്‍പ്പെടുന്നത്.

അതിനാല്‍ എഞ്ചിന്‍ നിര്‍ത്തിയ വേളയില്‍ നിന്നും ഇഗ്നിഷന്‍ താപം കൈവരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ട്രെയിന്‍ നിശ്ചലാവസ്ഥയില്‍ നില്‍ക്കുമ്പോഴും ഇന്ധന ഉപഭോഗം കുറയില്ല, മറിച്ച വര്‍ധിക്കും.

ബാറ്ററികള്‍ ചാര്‍ജ് ചെയ്യുപ്പെടുന്നതും എയര്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനം സുഗമമായി തുടരുന്നതുമാണ് ഇതിന് കാരണം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ധനഉപഭോഗം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളില്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

എ.പി.യു (ഓക്‌സിലയറി പവര്‍ യൂണിറ്റ്) എന്ന പുതിയ സംവിധാനം ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിനുകളുടെ ഇന്ധന ഉപഭോഗം കുറയ്ക്കും. പുതുതായി നിര്‍മ്മിക്കുന്ന ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിനുകളില്‍ എ.പി.യു സംവിധാനം പൂര്‍ണമായും ഘടിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

ഇത് മുഖേന പ്രതിവര്‍ഷം 60 കോടി രൂപ ഇന്ധന ഇനത്തില്‍ ലാഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ട്രെയിനുകളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ തോത് ഗണ്യമായി കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News