Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:08 pm

Menu

Published on February 9, 2018 at 4:17 pm

പുതിയ ബുള്ളറ്റ് ഉടമയാണോ നിങ്ങൾ ? എങ്കില്‍ ശ്രദ്ധിക്കുക

tips-for-bullet-users

ഇപ്പോള്‍ ബുള്ളറ്റാണല്ലോ റോഡിലെ താരം. ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ബുള്ളറ്റിനോടാണ് ഇപ്പോള്‍ താല്പര്യം. പണ്ടുകാലത്ത് ആര്‍ക്കും അധികം വേണ്ടാതിരുന്ന വെറും മിലിട്ടറി വണ്ടി എന്ന വിശേഷണം മാത്രമുണ്ടായിരുന്ന ബുള്ളറ്റ് ഈയടുത്ത രണ്ടു മൂന്ന് വര്‍ഷമായി എ ചിന്തകളൊക്കെ മാറ്റി നമ്മുടെ നാട്ടില്‍ ട്രന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണല്ലോ. ബുള്ളറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈയൊരു അവസരത്തില്‍ നിങ്ങള്‍ ഒരു ബുള്ളറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ ഒരു ബുള്ളറ്റിന്റെ ഉടമയാണെങ്കില്‍ താഴെ പറയാന്‍ പോകുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

1. രാവിലെ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സെല്‍ഫിനു പകരം കിക് സ്റ്റാര്‍ട്ട് ഉപയോഗിക്കുക. ഇത് ബാറ്ററിയുടെ ശേഷി കൂട്ടും.

2. സ്റ്റാര്‍ട്ട് ചെയ്ത ശേഷം 30 സെക്കന്‍ഡ് കാത്തുനില്‍ക്കുക. എന്നിട്ട് ബുള്ളറ്റ് മുന്നോട്ടെടുക്കുക

3. വള്ളിച്ചെരിപ്പുകള്‍ ബുള്ളറ്റ് ഉപയോഗിക്കുമ്പോള്‍ ഒഴിവാക്കുക. മണലോ ചെളിയോ ചവിട്ടുമ്പോള്‍ വള്ളിച്ചെരിപ്പ് തെന്നി ബുള്ളറ്റുമായി മറിയാന്‍ സാധ്യത ഉണ്ട്.

4. ബുള്ളറ്റ് ഇപ്പോഴും നല്ല ഉറപ്പുള്ള പ്രതലത്തില്‍ പാര്‍ക്ക് ചെയ്യുക. മറിഞ്ഞാല്‍ ബുള്ളറ്റിന്റെ ഓരോ പാര്‍ട്‌സുകള്‍ വാങ്ങുന്നതിന് നല്ല തുക നല്‍കേണ്ടി വരും.

5. ബുള്ളറ്റില്‍ ദൂരയാത്ര പോകുമ്പോള്‍ ഓരോ മണിക്കൂറിലും അഞ്ചോ പത്തോ മിനിറ്റ് വണ്ടി ഓഫ് ചെയ്തിടുക. എന്ജിന് വിശ്രമം നല്‍കാനാണ്.

6. പുതിയ ബുള്ളറ്റ് ആണെങ്കില്‍ ആദ്യ 500 കിമീ വരെ ആക്‌സിലറേറ്റര്‍ പകുതി വരെ വേഗതയെ കൊടുക്കാവൂ.

7. എന്‍ജിന്‍ തണുക്കാനും ക്ലിയറന്‍സ് ശരിയാക്കുന്നതിനും വേണ്ടി ആദ്യ 500 കിലോമീറ്റര്‍ 50 കിലോമീറ്റര്‍ താഴെ വേഗത്തില്‍ വാഹനം ഓടിക്കുക

8. വണ്ടി ഇടയ്ക്കിടെ കഴുകി തുടച്ചു വൃത്തിയായി സൂക്ഷിക്കുക. ബുള്ളറ്റ് പെട്ടെന്ന് തുരുമ്പ് പിടിക്കുന്ന വാഹനമാണ്.

9. 100 കിലോമീറ്ററിലേറെ വേഗത്തില്‍ ബുള്ളറ്റ് ഓടിക്കാനാവും എന്നാല്‍ ഇതൊരു സ്‌പോര്‍ട്‌സ് ബൈക്കല്ല എന്ന കാര്യം മറക്കരുത്.

10. സാധാരണ ബൈക്കുകളുടേതു പോലുള്ള ബ്രേക്കിങ് സംവിധാനമല്ല ബുള്ളറ്റിനുള്ളത്. പെട്ടെന്നു വേഗമെടുക്കാത്തതുപോലെ ബ്രേക്കിട്ടാല്‍ പെട്ടെന്നു ബുള്ളറ്റ് നില്‍ക്കില്ല. അതു മനസിലാക്കി വേണം തുടക്കക്കാര്‍ ബുള്ളറ്റ് ഓടിക്കുവാന്‍.

ഇതിലെല്ലാം ഉപരിയായി ബുള്ളറ്റിന്റെ ഓണര്‍ മാനുവല്‍ കൂടെ വായിച്ചു മനസ്സിലാക്കുക.

Loading...

Leave a Reply

Your email address will not be published.

More News