Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:05 pm

Menu

Published on February 7, 2018 at 6:09 pm

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിക്കുന്നത് കൂടിപ്പോയാല്‍?

overfilled-car-oil

ഓയില്‍ ഇല്ലാതെ വാഹനങ്ങളുടെ എഞ്ചിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കൂടി സാധിക്കില്ല. ഓയിലിന്റെ അളവ് കുറഞ്ഞാല്‍ പ്രശ്‌നമാണെന്ന് നമുക്ക് അറിയാം. കാറില്‍ എഞ്ചിന്‍ ഓയിലിന്റെ അളവ് തീരെ കുറയുമ്പോള്‍ എഞ്ചിന്‍ ഓയില്‍ ലാമ്പ് തെളിയും. ഈ അവസരത്തിലാണ് എഞ്ചിന്‍ ബ്ലോക്കില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന ഡിപ്സ്റ്റിക്ക് ഉപയോഗിച്ച് എഞ്ചിനില്‍ എന്തുമാത്രം ഓയിലുണ്ടെന്ന് പരിശോധിക്കുന്നത്.

തുടര്‍ന്ന് ഓയില്‍ മാറ്റി നിറയ്ക്കും. എന്നാല്‍ കൃത്യമായ അളവില്‍ തന്നെയാണോ നാം എഞ്ചിന്‍ ഓയില്‍ നിറയ്ക്കാറുള്ളത്? എഞ്ചിന്‍ ഓയില്‍ കൂടിപ്പോയാല്‍ ഒരു കുഴപ്പവും സംഭവിക്കില്ല എന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റാണ്.

അറിഞ്ഞോ അറിയാതെയോ എഞ്ചിന്‍ ഓയില്‍ കൂടുതല്‍ ഒഴിക്കുന്ന ശീലം എഞ്ചിന്‍ ഘടകങ്ങളെ തകരാറിലാക്കും എന്നതിനെ കുറിച്ച് എത്രപേര്‍ ബോധവാന്മാരാണ്. കാലക്രമേണ എഞ്ചിന്‍ ലോക്കിന് വരെ ഈ നടപടി കാരണമാകും.

എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയി എന്ന് തിരിച്ചറിഞ്ഞാല്‍ ഉടനടി ഓയില്‍ പാനില്‍ നിന്നും കൂടുതലുള്ള എഞ്ചിന്‍ ഓയില്‍ ഒഴുക്കി കളയണം.

ഇത്തരത്തില്‍ എഞ്ചിന്‍ ഓയില്‍ ഒഴിക്കുന്നത് കൂടിപ്പോയതു കൊണ്ടു വലിയ പ്രശ്നങ്ങളൊന്നും ആദ്യമാദ്യം കാര്‍ കാണിക്കില്ല. പ്രശ്നമുണ്ടാകില്ല എന്ന ഇതേ ധാരണയിലാണ് മിക്കവരും എഞ്ചിന്‍ ഓയില്‍ ഒരല്‍പം കൂടുതല്‍ ഒഴിക്കുന്നത്.

എന്നാല്‍ ഇതുമൂലം എഞ്ചിന്‍ ക്രാങ്ഷാഫ്റ്റില്‍ ഓയില്‍ കൂടിയ അളവില്‍ വന്നു നിറയുകയും അതുവഴി ഓയിലില്‍ വര്‍ദ്ധിച്ച അളവില്‍ വായുവും കലരും. അതിവേഗം ക്രാങ്ഷാഫ്റ്റ് കറങ്ങുന്ന പശ്ചാത്തലത്തില്‍ വായു കലര്‍ന്ന ഓയില്‍ മിശ്രിതം പതയായി രൂപപ്പെടും. പതഞ്ഞു പൊങ്ങിയ ഓയിലിന് ലൂബ്രിക്കേഷന്‍ ഉറപ്പുവരുത്താന്‍ സാധിക്കില്ല.

ഇത്തരം സന്ദര്‍ഭത്തില്‍ എഞ്ചിനിലേക്കുള്ള ഓയിലിന്റെ ഒഴുക്ക് തടസപ്പെടും. സ്വഭാവികമായും ഘടകങ്ങള്‍ക്ക് ലൂബ്രിക്കേഷന്‍ ലഭിക്കാതെ വരുമ്പോള്‍ എഞ്ചിനില്‍ ചൂട് വര്‍ദ്ധിക്കും. ഇത് എഞ്ചിന്‍ ലോക്കിന് കാരണമാകും.

ചലിക്കുന്ന ഒട്ടനവധി ഘടനകള്‍ കൊണ്ടാണ് എഞ്ചിന്‍ നിര്‍മ്മിക്കുന്നത്. പിസ്റ്റണ്‍, വാല്‍വുകള്‍ ഉള്‍പ്പെടുന്ന ഘടകങ്ങളുടെ അതിവേഗ ചലനം എഞ്ചിന്‍ താപം വര്‍ദ്ധിപ്പിക്കും.ഈ അവസരത്തില്‍ എഞ്ചിന് മികവാര്‍ന്ന ഓയില്‍ ലൂബ്രിക്കേഷന്‍ അത്യാവശ്യമാണ്. ഇല്ലാത്തപക്ഷം, എഞ്ചിന്‍ തകരാറിലേക്ക് ഇത് വഴിതെളിക്കും.

നിര്‍മ്മാതാക്കള്‍ നല്‍കുന്ന യൂസര്‍ മാനുവല്‍ പരിശോധിച്ച് വാഹനത്തിന് ആവശ്യമായ ഗ്രേഡഡ് ഓയില്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

Loading...

Leave a Reply

Your email address will not be published.

More News