Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:13 am

Menu

Published on March 7, 2018 at 3:37 pm

ചൂടുകാലത്ത് വാഹനത്തില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാല്‍ എന്താണു കുഴപ്പം?

filling-full-tank-fuel-in-summer-2

വേനല്‍ കനത്തുവരികയാണ്. വേനല്‍ക്കാലമാണ് വാഹനത്തില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന വാട്ട്‌സ്ആപ്പ് സന്ദേശം മിക്കവര്‍ക്കും ഇതിനോടകം തന്നെ ലഭിച്ചു കാണും.

ചൂടു കൂടുന്ന അവസ്ഥയില്‍ വാഹനങ്ങളില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നും വാഹനത്തിന് തീപിടുക്കുന്നതിന് അതു കാരണമാകുമെന്നുമുള്ള മുന്നറിപ്പുകള്‍ ഈ സമയത്ത് സ്ഥിരമായി കാണുന്നതാണ്.

എന്നാല്‍ എപ്പോഴും വാഹന ഉടമകളെ കുഴയ്ക്കുന്ന ചോദ്യമാണിത്. ചൂടില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കാമോ എന്നത്. അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നതുകൊണ്ട് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

വാസ്തവത്തില്‍ ചൂടത്ത് ഇന്ധനം ഫുള്‍ടാങ്ക് നിറച്ചാല്‍ എന്താണ് കുഴപ്പം ? ഫുള്‍ടാങ്ക് പെട്രോള്‍ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാള്‍ സുരക്ഷിതമാണ് താനും.

ഇത്തരക്കാര്‍ ആലോചിക്കേണ്ട ഒരു കാര്യം വാഹന നിര്‍മാതാക്കള്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത് എന്നതാണ്. സുരക്ഷിതമല്ലത്ത വാഹനങ്ങള്‍ അവര്‍ പുറത്തിറക്കില്ല. വാഹനത്തില്‍ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദേശിച്ചിരിക്കുന്ന പരമാവധി അളവില്‍ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ല.

Loading...

Leave a Reply

Your email address will not be published.

More News