Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:25 am

Menu

Published on February 22, 2018 at 4:18 pm

അലോയ് വീലോ സ്പോക്ക് വീലോ ഇവയില്‍ ഏതാണ് നല്ലത്? ഇവ തമ്മിലുള്ള വ്യത്യാസം അറിയാമോ

difference-between-alloy-and-spoke-wheels

ഇന്ത്യയിലെ ബൈക്കുകളില്‍ അലോയ് വീലുകളെത്തുന്നത് ഏറെ വൈകിയാണ്. 2004-2005 കാലഘട്ടത്തില്‍ കരിഷ്മകളിലൂടെയും പള്‍സറുകളിലൂടെയുമാണ് അലോയ് വീലുകള്‍ എന്താണെന്ന് ഇന്ത്യക്കാര്‍ അറിഞ്ഞത്. എന്നാല്‍ ഇന്ന് അലോയ് വീലുകള്‍ ഇന്ത്യയ്ക്ക് സുപരിചതമാണ്, എന്നാല്‍ സ്പോക്ക് വീലുകളോ?

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലാണ് ഇന്ന് സ്‌പോക്ക് വീലുകള്‍ കണ്ടുവരുന്നത്. യഥാര്‍ത്ഥത്തില്‍ അലോയ് വീലുകളും സ്പോക്ക് വീലുകളും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ചു ഇന്നും പലര്‍ക്കും വലിയ ധാരണയില്ല. രണ്ടിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവയില്‍ ഏതാണ് മികച്ചതെന്ന് അറിയാമോ?

ദൃഢതയുടെ കാര്യത്തില്‍ സ്പോക്ക് വീലുകളാണ് അലോയ് വീലുകളെക്കാളും മുന്നില്‍. അഡ്വഞ്ചര്‍, ഓഫ്-റോഡ് ബൈക്കുകളില്‍ സ്പോക്ക് വീലുകള്‍ മാത്രം ഉപയോഗിക്കാന്‍ കാരണമിതാണ്. കട്ടിയേറിയ ഏത് പ്രതലത്തിലും ദൃഢതയും ഫ്ളെക്സിബിളിറ്റിയും കാഴ്ചവെക്കാന്‍ സ്പോക്ക് വീലുകള്‍ക്ക് സാധിക്കും.

സാധാരണയായി ബൈക്കിന്റെ ടയറുകളാണ് ആദ്യമായി ഷോക്ക് അബ്സോര്‍ബിന്റെ പണി ചെയ്യുന്നത്. ടയറുകളില്‍ നിന്നുമാണ് ഈ ആഘാതം വീലുകളിലേക്കും ശേഷം സസ്പെന്‍ഷന്‍ സംവിധാനത്തിലേക്കും എത്തുന്നത്. അതിനാല്‍ തന്നെ ആഘാതം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ വീലുകള്‍ ഫ്ളെക്സിബിള്‍ അല്ലാത്ത പക്ഷം അവ വളഞ്ഞുപോകും. ഒരുപക്ഷെ വീലുകള്‍ പൊട്ടിപ്പോകാനും ഇത് കാരണമാകും.

ഇന്ത്യന്‍ റോഡുകള്‍ക്ക് യോജിക്കുന്നത് സ്പോക്ക് വീലുകളാണ്. അലോയ് വീലുകളുടെ കടന്നുവരവ് സ്പോക്ക് വീലുകളുടെ പ്രസക്തി പാടെ നഷ്ടപ്പെടുത്തുകയായിരുന്നു. ഇന്ന് ഏറ്റവും ചെലവ് കുറഞ്ഞ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ പോലും ഉപയോഗിക്കുന്നത് അലോയ് വീലുകളാണ്.

നിര്‍മ്മാതാക്കള്‍ ഇന്ന് ഒന്നടങ്കം അലോയ് വീലുകളളെ ആശ്രയിക്കാനുമുണ്ട് കാരണങ്ങള്‍. ഭാരക്കുറവാണ് അലോയ് വീലുകളുടെ പ്രധാന ആകര്‍ഷണം. ഇത് വാഹനത്തിന്റെ ഇന്ധനക്ഷമതയേയും പ്രകടനത്തെയും സ്വാധീനിക്കും.

ഇതൊക്കെയാണെങ്കിലും സ്പോക്ക് വീലുകളോട് കൂടിയ സ്പോര്‍ട്സ് ബൈക്കുകള്‍ അത്യപൂര്‍വമാണ്. അലോയ് വീലുകളുടെ ഭാരക്കുറവ് തന്നെയാണ് ഇതിന്റെ കാരണം. പരമാവധി ഭാരം വെട്ടിച്ചുരുക്കിയാണ് സ്പോര്‍ട്സ് ബൈക്കുകള്‍ ട്രാക്കിലിറങ്ങുന്നത്.

സ്പോര്‍ട്സ് ബൈക്കുകളുടെ വേഗതയ്ക്ക് അലോയ് വീലുകളുടെ ഭാരക്കുറവ് നിര്‍ണായകമാണ്. സ്പോക്ക് വീലുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗതയില്‍ മികവാര്‍ന്ന സ്ഥിരത ഉറപ്പുവരുത്താന്‍ അലോയ് വീലുകള്‍ക്ക് സാധിക്കും.

മാത്രമല്ല സ്പോക്ക് വീലുകള്‍ക്ക് ട്യൂബ്ലെസ് ടയറുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതും അലോയ് വീലുകളുടെ പ്രചാരത്തിന് പിന്നിലെ കാരണമാണ്. അലോയ് വീലുകളെ പോലെ സ്പോക്ക് വീലുകള്‍ക്ക് ട്യൂബ്ലെസ് ടയറുകളെ ഉള്‍ക്കൊള്ളുക സാധ്യമല്ല.

Loading...

Leave a Reply

Your email address will not be published.

More News