Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:38 pm

Menu

Published on February 14, 2018 at 8:00 pm

ഇരുചക്ര വാഹനങ്ങളില്‍ ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടെന്നറിയാമോ?

why-diesel-engine-bikes-are-not-in-market

കുറച്ചുനാള്‍ മുന്‍പുവരെ അടിക്കടി വര്‍ദ്ധിക്കുന്ന പെട്രോള്‍ വില വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് പ്രിയമേറാന്‍ കാരണമായിരുന്നു. പെട്രോള്‍ വില ഇത്തരത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡീസല്‍ ബൈക്കുകള്‍ ലഭ്യമായിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടില്ലേ.

ഡീസല്‍ ബൈക്കുകളുണ്ടായിരുന്നെങ്കില്‍ ചെലവ് കുറഞ്ഞേനെ എന്ന ചിന്ത പലര്‍ക്കുമുണ്ടായിരിക്കും. എന്നാല്‍ എന്തുകൊണ്ടാണ് ഡീസല്‍ ബൈക്കുകള്‍ പുറത്തിറക്കുന്നില്ല. നേരത്തെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഡീസല്‍ ബുള്ളറ്റുകള്‍ വിപണിയിലുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതുമില്ല. ബൈക്കുകളില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

ഡീസല്‍ എഞ്ചിനുകള്‍ക്ക് പെട്രോള്‍ എഞ്ചിനുകളെക്കാള്‍ കൂടിയ കമ്പ്രഷന്‍ അനുപാതമാണുള്ളത്. പെട്രോള്‍ എഞ്ചിനില്‍ 11:1 അനുപാതത്തിലാണ് കമ്പ്രഷന്‍ നടക്കുന്നതെങ്കില്‍ ഡീസല്‍ എഞ്ചിനില്‍ കമ്പ്രഷന്‍ അനുപാതം 24:1 എന്ന തോതിലാണ് നടക്കുന്നത്.

അതിനാല്‍ തന്നെ ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം കൈകാര്യം ചെയ്യാന്‍ വേണ്ടി ഡീസല്‍ എഞ്ചിനില്‍ ഭാരവും വലുപ്പവുമേറിയ ലോഹഘടകങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. പെട്രോള്‍ എഞ്ചിനെക്കാള്‍ ഡീസല്‍ എഞ്ചിന് ഇക്കാരണത്താല്‍ തന്നെ ഭാരം വര്‍ദ്ധിക്കുകയും ചെയ്യും. അതിനാല്‍ മോട്ടോര്‍സൈക്കിള്‍ പോലുള്ള ചെറിയ വാഹനങ്ങളില്‍ ഡീസല്‍ എഞ്ചിന്‍ പ്രായോഗികമല്ല.

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതവും ഭാരമേറിയ എഞ്ചിനും കാരണം ഡീസല്‍ എഞ്ചിനുകള്‍ക്ക് താരതമ്യേന വിലയും കൂടും. കൂടാതെ ഡീസല്‍ എഞ്ചിനില്‍ ടര്‍ബ്ബോ ചാര്‍ജ്ജര്‍ മുഖേനയാണ് സിലിണ്ടറിലേക്ക് കൂടുതല്‍ വായു എത്തുന്നത്. ഇതും ഡീസല്‍ എഞ്ചിന്റെ വില വര്‍ദ്ധിക്കാനുള്ള കാരണമാണ്.

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശബ്ദവും വിറയലും ഡീസല്‍ എഞ്ചിന്‍ പുറപ്പെടുവിക്കും. ശക്തമായ വിറയലും ശബ്ദവും ഏറെക്കാലം കൈകാര്യം ചെയ്യാന്‍ ഡീസല്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് സാധിച്ചെന്നു വരില്ല. ഇതും ഡീസല്‍ എഞ്ചിനുകളെ മോട്ടോര്‍സൈക്കിളില്‍ ഉപയോഗിക്കാത്തതിന് കാരണമാണ്.

ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് തുടരെ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരും. ഉയര്‍ന്ന താപം കൈകാര്യം ചെയ്യുന്നതിന് വേണ്ടി കൂടുതല്‍ പ്രതല വിസ്തീര്‍ണവും ശരിയായ കൂളിംഗ് സംവിധാനവും ഡീസല്‍ എഞ്ചിന് ആവശ്യമാണ്. ഇത് ഡീസല്‍ എഞ്ചിന്റെ വലിപ്പം വര്‍ദ്ധിക്കാന്‍ കാരണമാകും.

ടോര്‍ക്കിന്റെ കാര്യത്തില്‍ ഡീസല്‍ എഞ്ചിന്‍ കേമനാണ്. എന്നാല്‍ എഞ്ചിന്‍ വേഗത അല്ലെങ്കില്‍ ആര്‍പിഎമ്മിലേക്ക് വരുമ്പോള്‍ പെട്രോള്‍ എഞ്ചിന് പിന്നിലാണ് ഡീസല്‍ എഞ്ചിന്റെ സ്ഥാനം. മോട്ടോര്‍സൈക്കിളുകളെ സംബന്ധിച്ചു വേഗത അനിവാര്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News