Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:51 am

Menu

Published on February 8, 2018 at 7:27 pm

കാര്‍ സ്റ്റാര്‍ട്ടാക്കിയ ഉടന്‍ എസി ഓണ്‍ ചെയ്യുന്നത് ക്യാന്‍സറിന് കാരണമാകുമോ?

do-you-know-the-danger-of-turning-on-the-a-c-after-starting-the-engine

കുറച്ചുനാളുകള്‍ക്ക് മുന്‍പെങ്കിലും പലരും ഇത്തരമൊരു കാര്യം കേട്ടിട്ടുണ്ടാകും. കാരണം സോഷ്യല്‍ മീഡിയ വഴി നിരവധി തവണ പങ്കുവെയ്ക്കപ്പെട്ട ഒരു സന്ദേശമാണിത്.

ഇത്തരത്തില്‍ ചെയ്താല്‍ കാറിന്റെ ഡാഷ്‌ബോര്‍ഡ്, സീറ്റ്, എസി എന്നിവയില്‍ നിന്ന് ബെന്‍സെയ്ന്‍ എന്ന വാതകം പുറം തള്ളപ്പെടുമെന്നും അവ കാരണം ക്യാന്‍സര്‍ ഉണ്ടാക്കുന്നുമെന്നുമാണ് പറയുന്നത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ.

ബെന്‍സെയ്ന്‍ എന്നത് ഒരു ക്യാന്‍സിറോജെനായി കണക്കാക്കുന്നു എന്ന കാര്യം സത്യമാണ്. മനുഷ്യരില്‍ ലുക്കീമിയ അടക്കം ചില ക്യാന്‍സറുകളുമായി ഇതിനുള്ള ബന്ധവും നിരീക്ഷണ വിധേയമായിട്ടുണ്ട്.

എന്നാല്‍ ഷൂ ഫാക്ടറി, പെയിന്റ് ഷൂ ഫാക്ടറി, പെട്രോളിയം സംസ്‌ക്കരണശാലകള്‍ തുടങ്ങിയ വ്യവസായ രംഗങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ ബെന്‍സെയ്‌നുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളില്‍ ആണ് ഈ പ്രശ്‌നം ഉള്ളത്. ആയതിനാല്‍ തന്നെ ഇത്തരം വ്യവസായ ഇട്ടങ്ങളില്‍ ഉള്ള ബെന്‍സെയ്ന്‍ ഉപയോഗവും ആയി ബന്ധപ്പെട്ടുത്തി നിയന്ത്രണങ്ങള്‍ വരുന്നുണ്ട്.

കാറിന്റെ ഉള്ളില്‍ നിന്ന് അപകടകരമായ അളവില്‍ ബെന്‍സെയ്ന്‍ വരും എന്നത് യാതൊരുവിധ ശാസ്ത്രീയ പിന്‍ബലവും ഇല്ലാത്ത വാദമാണ്.

പക്ഷെ മനുഷ്യരില്‍ ബെന്‍സെയ്ന്‍ എത്തുന്ന മറ്റൊരു മാര്‍ഗ്ഗമുണ്ട്, സിഗരറ്റ് വലി. സിഗരറ്റ് തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്ന് വരുന്ന പുക വലിക്കുന്ന ആളില്‍ മാത്രമല്ല അത് ശ്വസിക്കുന്നവരിലും പാര്‍ശ്വഫലം സൃഷ്ടിക്കാം.

നഗരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങളില്‍ നിന്നുള്ള ബെന്‍സെയ്‌നുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യത 2001 യില്‍ നടന്ന ഒരു കൊറിയന്‍ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കാറിന്റെ ഉള്ളില്‍ നിന്ന് വരുന്ന ബെന്‍സെയ്ന്‍ കൊണ്ടല്ല മറിച്ച് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കൊണ്ട് അന്തരീക്ഷത്തില്‍ എത്തുന്ന ബെന്‍സെയ്ന്‍ വഴിയാണ്.

എന്നാല്‍ ഈ പഠനത്തില്‍ ഈ അളവില്‍ അന്തരീക്ഷത്തില്‍ ഉള്ള ബെന്‍സെയ്‌നുമായുള്ള സമ്പര്‍ക്കം വഴി ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്നു സ്ഥാപിക്കപ്പെട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News