Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:00 am

Menu

Published on March 7, 2018 at 11:29 am

ബൈക്കുകളുടെ സൈലന്‍സര്‍ വലത് ഭാഗത്ത് ആയത് എന്തുകൊണ്ടാണെന്നറിയാമോ?

why-motorcycle-exhausts-commonly-placed-on-the-right-side

ഭൂരിപക്ഷം ബൈക്കുകളിലും സ്‌കൂട്ടറുകളിലും അതിന്റെ എക്സ്ഹോസ്റ്റ് സ്ഥിതിചെയ്യുന്നത് വലതു ഭാഗത്താണ്. എന്തുകൊണ്ട് ബൈക്കുകളുടെ സൈലന്‍സര്‍ വലതു ഭാഗത്ത് മാത്രം ഫിറ്റ് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇടത് ഭാഗത്ത് സൈലന്‍സര്‍ ഒരുങ്ങാത്തതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം കണ്ടെത്തുക പ്രയാസമാണ്.

കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത് ഇടത് വശം ചേര്‍ന്നായതിനാലാണ് സൈലന്‍സര്‍ വലത് വശത്തുള്ളതെന്ന് ചിലര്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന്റെ ചെയിന്‍ സ്പ്രോക്കറ്റ് ഒരുങ്ങുന്നത് ഇടത്ത് ഭാഗത്തായതാണ് കാരണമെന്ന് മറ്റ് ചിലരും. സ്ഥലപരമിതിയാണ് സൈലന്‍സര്‍ വലത് ഭാഗത്ത് നല്‍കാന്‍ കാരണമെന്ന വാദവും ശക്തമാണ്.

ആദ്യ കാലം തൊട്ടേ സൈലന്‍സര്‍ വലത് ഭാഗം ചേര്‍ന്നാണ് ഒരുങ്ങിയിട്ടുള്ളത്. ഇതേ ഡിസൈന്‍ തന്നെയാണ് ഇന്നും മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ പിന്തുടരുന്നതും. സത്യത്തില്‍ മോട്ടോര്‍സൈക്കിള്‍ എക്സ്ഹോസ്റ്റുകളുടെ പരിണാമം ഏറെ രസകരമാണ്.

കേവലം എഞ്ചിന്‍ കരുത്തിനെ അപേക്ഷിച്ച് മാത്രം പ്രവര്‍ത്തിക്കുന്നതായിരുന്നില്ല ആദ്യ കാലത്തെ ഇന്റേര്‍ണല്‍ കമ്പസ്റ്റ്യന്‍ മോട്ടോര്‍സൈക്കിളുകള്‍. അതിനാല്‍ തന്നെ എഞ്ചിനൊപ്പം പെഡലുകളും മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിച്ചു. പെഡലുകള്‍ മുഖേന പ്രവര്‍ത്തനം ആരംഭിക്കുന്ന മോട്ടോര്‍സൈക്കിള്‍, വേഗത കൈവരിക്കുന്നതോടെ മോട്ടോര്‍ കരുത്തിലേക്ക് മാറുകയായിരുന്നു പതിവ്.

ഇക്കാരണത്താല്‍ തന്നെ പെഡലുകള്‍ സുഗമമായി ചവിട്ടുന്നതിന് വേണ്ടിയാണ് മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന് താഴെയായി എക്‌സ്‌ഹോസ്റ്റിനെ എഞ്ചിനീയര്‍മാര്‍ നല്‍കിയത്.

എന്നാല്‍ പിന്നീട് എഞ്ചിന്‍ കരുത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇറങ്ങി. ഇതോടെ പെഡലുകളുടെ ആവശ്യമില്ലാതെയായി. ഇത് മോട്ടോര്‍സൈക്കിളിന്റെ ഇടത്-വലത് ഭാഗങ്ങളില്‍ ആവശ്യത്തിലേറെ ഇടം ഒരുക്കി. ഇതോടെയാണ് എഞ്ചിന് താഴെ നിന്ന് മോട്ടോര്‍സൈക്കിളിന്റെ വലത് ഭാഗത്തേക്ക് എക്സ്ഹോസ്റ്റിനെ നിര്‍മ്മാതാക്കള്‍ മാറ്റിയത്.

പിന്നീടാണ് ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തുന്നത്. ട്വിന്‍ സിലിണ്ടറിന്റെ പശ്ചാത്തലത്തില്‍ രണ്ട് എക്സ്ഹോസ്റ്റ് പൈപുകളും വന്നു. തുല്യമായ ഭാരവിതരണം ഉറപ്പ് വരുത്താനാണ് ട്വിന്‍ എക്സ്ഹോസ്റ്റുകള്‍ മോട്ടോര്‍സൈക്കിളിന്റെ ഇരുവശത്തുമായി നല്‍കിയത്.

മോട്ടോര്‍സൈക്കിളിന്റെ രൂപത്തെ ട്വിന്‍ എക്സ്ഹോസ്റ്റുകള്‍ കാര്യമായി സ്വാധീനിക്കുന്നു എന്ന കണ്ടെത്തല്‍, ഇത്തരം മോട്ടോര്‍സൈക്കിളുകളുടെ പ്രചാരം അതിവേഗം വര്‍ധിപ്പിച്ചു.

എന്നാല്‍ ഇന്ന് ഇറങ്ങുന്ന മിക്ക ഹൈ-പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകള്‍ക്കും അണ്ടര്‍സീറ്റ് എക്സ്ഹോസ്റ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News