Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മള്‍ നമ്മുടെ വാഹനത്തില്‍ തീരെ ശ്രദ്ധിക്കാത്ത ഒരു കാര്യം ടയറുകളായിരിക്കും. പങ്ചറാകുമ്പോഴാണ് മിക്കപ്പോഴും ടയറുകളെ കുറിച്ച് ചിന്തിക്കുന്നത്.
കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കൂടി പോകുമ്പോള്‍ ഒരുപക്ഷെ ടയറുകളെ കുറിച്ച് ചിലര്‍ ഓര്‍ത്തെന്നിരിക്കും. എന്നാല്‍ കാറിനെ സംബന്ധിച്ച് ടയറുകള്‍ നിര്‍ണായക ഘടകങ്ങളാണ്.
ഫലപ്രദമായ ബ്രേക്കിംഗ്, സുരക്ഷ, റൈഡിംഗ്, വേഗത ഇവയെല്ലാം ടയറുകളുടെ മികവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാല്‍ കാര്‍ ടയറുകള്‍ കൃത്യമായി മാറ്റേണ്ടത് എപ്പോഴാണെന്നറിയാമോ. പലര്‍ക്കും വലിയ ആശയക്കുഴപ്പമുള്ള കാര്യമാണിത്.
എന്നാല്‍ ടയര്‍ മാറ്റാന്‍ സമയമായെന്ന് സൂചിപ്പിക്കുന്ന ചില മുന്നറിയിപ്പുകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ടയറില്‍ ഒരുങ്ങുന്ന ട്രെഡുകളാണ് ടയറിന്റെ മികവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ട്രെഡ് തീര്‍ന്ന് നൂല്‍ പുറത്തു വരുമ്പോഴല്ല ടയര്‍ മാറ്റേണ്ടത്. ട്രെഡ് കുറയുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള അടയാളം നിര്‍മ്മാതാക്കള്‍ തന്നെ ടയറുകളില്‍ നല്‍കുന്നുണ്ട്. കുറഞ്ഞ ട്രെഡ് ടയറിന്റെ ഗ്രിപ്പ് നഷ്ടപ്പെടുത്തും.
കാറില്‍ സഞ്ചരിക്കുമ്പോള്‍ ടയറിന്റെ വശങ്ങളിലാണ് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുക. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ടയര്‍ വശങ്ങള്‍ കൂടുതല്‍ വികസിക്കും.
എന്നാല്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദമേല്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടയറുകളുടെ വശങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടും. ഇത് വലിയ അപകടഭീഷണി ഉയര്‍ത്തും. ചില അവസരങ്ങളില്‍ ടയര്‍ പൊട്ടുന്നതിന് വരെ ഇത് കാരണമായേക്കും.
റബ്ബര്‍ പാളികള്‍ കൊണ്ടാണ് ടയറുകള്‍ നിര്‍മ്മിക്കുന്നത്. സമ്മര്‍ദ്ദമേറിയ വായുവാണ് ടയറിനുള്ളില്‍ നിലകൊള്ളുന്നതും. എന്നാല്‍ ചിലപ്പോഴൊക്കെ ടയറിന്റെ ഉള്ളിലുള്ള പാളിയില്‍ ചോര്‍ച്ച സംഭവിക്കും. ഇതിന്റെ ഫലമായി സമ്മര്‍ദ്ദമേറിയ വായു പുറം പാളിയിലേക്ക് കടക്കും. ഇതാണ് ടയര്‍ വിങ്ങുന്നതിന് കാരണം.
നിലവാരം കുറഞ്ഞ ടയറുകളിലാണ് ഈ പ്രശ്നം സാധാരണയായി കണ്ടു വരുന്നത്. വിങ്ങിയ ടയറുകള്‍ ഉടനടി മാറ്റേണ്ടത് അനിവാര്യമാണ്. 35,000 കിലോമീറ്ററാണ് ഒരു ശരാശരി ടയറിന്റെ ആയുസ്. എന്നാല്‍ 35,000 കിലോമീറ്റര്‍ ഓടിയതിന് ശേഷം ടയര്‍ മാറ്റാം എന്ന ധാരണ തെറ്റാണ്.
അഞ്ച് വര്‍ഷമാണ് ടയറുകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കുന്ന ആയുസ്. കാരണം പഴക്കം ചെല്ലുന്തോറും റബ്ബറിന് കട്ടിയേറും. കട്ടിയേറിയ റബ്ബറാകട്ടെ ഗ്രിപ്പ് കുറയ്ക്കും. അതിനാല്‍ പഴക്കം ചെന്ന ടയറുകള്‍ അപകടഭീഷണി ഉയര്‍ത്തും.
ടയറുകള്‍ തുടരെ പഞ്ചറാകുന്ന സാഹചര്യവും ഏറെ അപകടമാണ്. ടയറില്‍ പതിനഞ്ചിന് മേല പഞ്ചറുകള്‍ സംഭവിച്ചാല്‍ പുതിയ ടയര്‍ വാങ്ങുന്നതാണ് ഉത്തമം. കാരണം പഞ്ചറായ ടയറില്‍ നിന്നും വായു അതിവേഗം നഷ്ടപ്പെടും. ഇത് വാഹനത്തിന്റെ സുരക്ഷയെയും പ്രകടനത്തെയും സാരമായി ബാധിക്കും.
Leave a Reply