Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:41 pm

Menu

Published on June 3, 2013 at 3:31 pm

ആര്യ നയൻതാര കല്യാണം സത്യമോ

aarya-weds-ninethara

ആര്യ നയൻതാര കല്യാണത്തിന്‍റെ കാർഡ്‌ വരെ ഇറങ്ങികഴിഞ്ഞു എന്നാണ് കേൾക്കുന്നത്.
രണ്ടും പേരും ഇപ്പോള്‍ രാജാ റാണി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പക്ഷേ, ഈ ചിത്രത്തിന്‍റെ പബ്ലിസിറ്റിയുടെ ഭാഗമായിട്ടാരിക്കാം ഇത്തരത്തിലൊരു കാര്‍ഡ് പരക്കുന്നതെന്ന സംശയവുമുണ്ട്.

വിവാദങ്ങളെ സ്നേഹിക്കുന്ന നായികയാണ് നയൻതാര തുടക്കം മുതലേ ഗൊസ്സിപ്പുകൽ നയൻതാരയുടെ പിറകെ ഉണ്ട്. വിവാദങ്ങൾ  ചിംബുവിൽ തുടങ്ങി ഇപ്പൊ ഇതാ ആര്യയിൽ എത്തിയിരിക്കുന്നു. ആര്യയുടെ പേരുമായി കൂട്ടിച്ചേർത്ത്  ഈ സൂപ്പര്‍നായികയുടെ പേര് പറഞ്ഞു കേട്ടത് ഈ ഇടെ ആണ്. നയന്‍താരയെ തനിയ്ക്ക് ഇഷ്ടമാണെന്ന് ആര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാൽ പ്രണയ മാണോ എന്ന് ആര്യ വ്യക്തമാക്കിയില്ല.

എന്നാൽ നയൻതാരക്ക് ഇപ്പോളും  പ്രഭുദേവയോടാണ് ഇഷ്ട്ടം എന്ന് പറയുന്നവരും ഉണ്ട്. കാരണം വേറൊന്നുമല്ല നയന്‍താര കയ്യില്‍ പച്ചകുത്തിയ പ്രഭുദേവയുടെ പേരാണ്. പ്രണയം പൊളിഞ്ഞ് ഇത്രകാലമായിട്ടും ഈ ടാറ്റൂ മായ്ക്കാന്‍ നയന്‍താര തയ്യാറായിട്ടില്ല, അത് പ്രഭുവിനെ അവര്‍ ഇപ്പോഴും സ്‌നേഹിക്കുന്നതുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News