Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:45 am

Menu

Published on December 28, 2013 at 10:45 am

നടി രഞ്ജിത ഇനി മാ ആനന്ദമയി

actor-ranjitha-becomes-nithyanandas-sanyasini

ബാംഗ്ലൂര്‍: സ്വാമി നിത്യാനന്ദയ്‌ക്കൊപ്പം വിവാദ സി.ഡി. ദൃശ്യത്തില്‍ ഉള്‍പ്പെട്ട തെന്നിന്ത്യന്‍ നടി രഞ്ജിത സന്ന്യാസം സ്വീകരിച്ചു.ബാംഗ്ലൂരിലെ സ്വാമി നിത്യാനന്ദുടെ ആശ്രമത്തില്‍ വച്ചാണ് നടി സന്യാസ ദീക്ഷ സ്വീകരിച്ചത്.മാ ആനന്ദമയി എന്നാണ് പുതിയ പേര്.ബാംഗ്ലൂരിലെ രാമനഗരിയിലുള്ള നിത്യാനന്ദയുടെ ആശ്രമത്തില്‍ വച്ചായിരുന്നു ദീക്ഷ സ്വീകരിച്ചത്. നിത്യാനന്ദയുടെ ജന്മദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു ഇത്.രഞ്ജിതയെ കൂടാതെ മറ്റ് 45 പേര്‍ കൂടി തീക്ഷ സ്വീരിച്ചിട്ടുണ്ട്.ആശ്രമത്തില്‍ നിരവധി ഭക്തരെ സാക്ഷിയാക്കിയാണ് നിത്യാനന്ദ രഞ്ജിതക്ക് സംന്യാസ ദീക്ഷനല്‍കിയത്. സന്യാസം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും തന്റെ അവസാനശ്വാസം വരെ നിത്യാനന്ദയെയും ആശ്രമത്തെയും സേവിച്ചു കഴിയുമെന്നും ദീക്ഷ സ്വീകരിച്ചുകൊണ്ട് രഞ്ജിത പറഞ്ഞു.വാര്‍ത്തയറിഞ്ഞ് ബിഡദിയിലെ ആശ്രമത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അനുയായികള്‍ തടഞ്ഞത് സഘര്‍ഷത്തിനിടയാക്കി.സ്വകാര്യ ചാനലുകളുടെ ക്യാമറ പിടിച്ചുവാങ്ങുകയും കല്ലേറ് നടത്തുകയും ചെയ്തു. പിന്നീട് ക്യാമറ തിരിച്ചുനല്‍കിയെങ്കിലും പോലീസെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്.തുടര്‍ന്ന് ആശ്രമത്തിന് മുന്നില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. നിത്യാനന്ദയെ അറസ്റ്റു ചെയ്യണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും ഉള്‍പ്പെട്ട വിവാദ ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സി.ഡി.2010 മാര്‍ച്ച് രണ്ടിനാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.ഇതേത്തുടര്‍ന്നുള്ള കേസ് തുടരുന്നതിനിടയിലാണ് രഞ്ജിത സന്ന്യാസം സ്വീകരിച്ചത്.വിവാദത്തിനുശേഷവും രഞ്ജിത ധ്യാനപീഠം ആശ്രമത്തിലെ നിത്യസന്ദര്‍ശകയായിരുന്നു.വീഡിയോ ദൃശ്യം കൃത്രിമമാണെന്ന് ആരോപിച്ച രഞ്ജിത സി.ഡി. സ്വകാര്യ ചാനലില്‍ എത്തിച്ച ലെനിന്‍ കറുപ്പനെതിരെ പരാതി നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News