Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:02 pm

Menu

Published on June 17, 2013 at 11:47 am

മഴ

an-article-about-rain-in-kerala

കാലം കുറച്ചായെന്ന് തോന്നുന്നു മഴ ഇത്രമാത്രം ഒന്നു കനതിട്ട്.
‘നശിച്ച മഴ ഒന്ന് നിന്നാൽ മതിയായിരുന്നു’. രണ്ട് ദിവസം മുൻപ് എറണാകുളം ബാനർജി റോഡിലൂടെ നടക്കുമ്പോൾ ഒരു യുവാവിന്റെ രോക്ഷ പ്രകടനം കണ്ടു.
ആ ഒരു ചിന്തക്ക് പിന്നിൽ തെറ്റ് പറയാൻ പറ്റില്ല. പക്ഷെ ഏത് തരം വികാരത്തിൽ നിന്നുരുതിരിഞ്ഞതാണെന്ന് ചിലപ്പോൾ നിരീക്ഷണ വിധേയമാക്കേണ്ടി വന്നേക്കാം.ഒരു കാലത്ത് ഇതേ മഴ പൊന്നു വിളയിച്ചും ദുരന്തം വിതച്ചും നിലയ്ക്കാതെ പ്രവഹിച്ചിരുന്നു. ചിന്തയുടെ മാനദണ്ഡങ്ങൾ അത്രയൊന്നും കാട് കയറാത്ത അന്നത്തെ തലമുറ , എന്തുവന്നാലും ആ മഴയെ ശപിക്കുക മാത്രം ചെയ്തില്ല.

ഇന്നത്തെ എഫ്.ബി കാലഘട്ടത്തിൽ ആധികാരികമായി ചർച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയങ്ങൾ ഒന്നും തന്നെ ഇല്ലെന്നാലും, അൽപം താൽപര്യം കൊടുക്കേണ്ട വിഷയങ്ങൾ തന്നെയാണ് നൂറ്റാണ്ടിന് ഇരുവശവും നിൽക്കുന്ന മനസ്സുകളെ പറ്റി.

മഴയുടെ കഷ്ട്ടപ്പാടുകൾ മനുഷ്യൻ പേറാൻ തുടങ്ങിയിട്ട് കാലമേറയായി. ഇന്ന് ദുരന്തങ്ങളുടെ മുഖച്ചായ അൽപം മാറിയിട്ടുണ്ടെന്ന് മാത്രം. ഇന്നവ രോഗങ്ങളുടെ രൂപത്തിൽ നമുക്കിടയിൽ നുഴഞ്ഞു കയറുകയാണ്.അതിൽ പനി മാത്രം പലവിധം. രോഗിക്ക് ഏതുതരം പണിയാണെന്ന് കണ്ടു പിടിക്കാൻ തന്നെ ചിലപ്പോൾ ദിവസങ്ങൾ വേണ്ടി വരും.മരുന്നുകൾ മാറി മാറി പരീക്ഷിച്ച് പനികൾ നിർണ്ണയിക്കപ്പെടുന്നു. ഇടയ്ക്ക് പൊലിയുന്ന ജീവനുകൾ വേറെ.

‘പനിമരണം- രേഖപ്പെടുത്തി’ എന്നൊ ‘ആശുപത്രിയിൽ നിറഞ്ഞു കവിയുന്നു’ എന്നൊ മാധ്യമങ്ങളിൽ വാർത്ത നിറയുമ്പോൾ നമുക്ക് അത് നോക്കി സഹതപിക്കേണ്ടി വരും. മഴയെ ശപിക്കുന്നതിൽ തെറ്റില്ല.

പക്ഷെ കഴിഞ്ഞ 20 വർഷത്തിനിടയിൽ മാത്രം കണ്ടുപിടിയ്ക്കപ്പെട്ട രോഗങ്ങളുടെ എണ്ണം 30-താണെന്ന് ശാസ്ത്രം രേഖപ്പെടുത്തിയിട്ടുണ്ട്.ഇവ പ്രകൃതി നമുക്ക് ധാനം ചെയ്തതാകാൻ വഴിയില്ല. ഭൂമിയിൽ രോഗങ്ങൾക്ക് കാരണമാകുന്ന ജൈവ രാസപ്രവർത്തനങ്ങളുടെ കാര്യകാരണങ്ങളിൽ മാനവ ജനതയുടെ ജീവിത ശൈലികൾക്കുള്ള പങ്ക് ചെറുതല്ല എന്നോർക്കണം. പ്രകൃതിക്ക് ഒരു മനസുണ്ടെന്ന് വന്നാൽ ഇതൊരു പ്രതിക്ഷേതമാവാനെ തരമുള്ളൂ. മണ്ണിന്റെ രുചിയറിയാത്ത കാലുകൾക്ക് മഴയുടെ തലോടൽ അസഹ്യമായ് അനുഭവപ്പെട്ടേക്കാം.

-ഇന്ദ്രജിത്ത് എസ്.കെ

Loading...

Leave a Reply

Your email address will not be published.

More News