Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:54 am

Menu

Published on November 27, 2013 at 11:13 am

എട്ടുവയസ്സുകാരിയ്ക്ക് പീഡനം;മാതാവും കാമുകനും അറസ്റ്റിൽ

an-eight-year-old-girl-was-raped-in-idukki

കട്ടപ്പന:എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു.ഇരട്ടയാര്‍ കാറ്റാടിക്കവലയില്‍ വാടകയ്‌ക്കു താമസിക്കുന്ന പോണ്ടിച്ചേരി സ്വദേശിനിയായ യുവതിയെയും കാമുകന്‍ മരിയാപുരം മുല്ലശേരില്‍ അനീഷി(28)നെയുമാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.ഇയാള്‍ക്കെതിരേ ബലാല്‍സംഗത്തിനും മാതാവിനെതിരേ പീഡനത്തിന് ഒത്താശ ചെയ്യല്‍,മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരവും കേസെടുത്തു.എട്ടു വയസുള്ള മകളെ യുവതി സ്‌കൂളില്‍ അയയ്‌ക്കുന്നില്ലെന്നു വനിതാ എസ്‌.ഐ ജയശ്രീക്കു ലഭിച്ച വിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പീഡനവിവരം പുറത്തറിഞ്ഞത്‌.ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റും കൂലിപ്പണി ചെയ്‌തും കഴിയുന്ന യുവതി ഏറെക്കാലമായി ഇരട്ടയാറിലാണു താമസമെന്നും തെങ്ങുകയറ്റ തൊഴിലാളിയായ അനീഷ്‌ ഏഴുമാസം മുമ്പാണ്‌ ഇവര്‍ക്കൊപ്പം ചേര്‍ന്നതെന്നും പോലീസ്‌ പറഞ്ഞു.കുട്ടിയെ സ്‌കൂളില്‍ അയയ്‌ക്കാതെ വീട്ടിലെ എല്ലാ ജോലികളും ചെയ്യിച്ചെങ്കിലും ആവശ്യത്തിന്‌ ആഹാരം നല്‍കിയിരുന്നില്ല.അനീഷും യുവതിയും മദ്യപിച്ചശേഷം കുട്ടിക്കും ബലമായി മദ്യം നല്‍കിയിരുന്നു.അതിനുശേഷമാണു അനീഷ്‌ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.കുട്ടിയുടെ കാലില്‍ കമ്പികൊണ്ടും സിഗരറ്റ്‌കൊണ്ടും പൊള്ളിച്ച പാടുകളുണ്ട്‌.നായയുടെ കടിയേറ്റ്‌ ഉണ്ടായ വ്രണവും കാണാം.കട്ടി മാനസികമായി തകര്‍ന്ന നിലയിലാണ്‌. ആറു മാസമായി അനുഭവിക്കുന്ന പീഡനത്തെക്കുറിച്ചു പറഞ്ഞതോടെ കുട്ടിയെ വൈദ്യപരിശോധനയ്‌ക്കു വിധേയയാക്കി. ലൈംഗികാതിക്രമം നടന്നതായി പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട്‌.കുട്ടിയുടെ സംരക്ഷണച്ചുമതല ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിക്കു കൈമാറിയതായി പോലീസ്‌ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News