Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:15 am

Menu

Published on May 23, 2013 at 1:23 pm

ആഷികും റിമയും പ്രണയത്തിൽ…???

ashik-and-rima-in-affair

മലയാള ചലച്ചിത്രലോകത്തെ പ്രണയ കഥ കൾക്ക് പിന്നാലെ ഇതാ ഒരു പ്രണയം കൂടി സംശയ ങ്ങൾ ഏറെ ഉളവാക്കുന്ന ഒരു പ്രണയം. സംവിധായകന്‍ ആഷിക് അബുവും നടി റീമ കല്ലിങ്കലുമാണ് ഈ പ്രണകഥയിലെ നായികാനായകന്മാര്‍. ഇവര്‍ രണ്ടുപേരും വിവാഹിതരായെന്നതരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സജീവമാവുകയാണ്. കൊച്ചിയില്‍ വച്ച് കഴിഞ്ഞ ദിവസം ഇവര്‍ വിവാഹിതരായിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മുതല്‍ അതിന്‍റെ സംവിധായകനായ ആഷികും നായികയായി അഭിനയിച്ച റിമ കല്ലിങ്കലും തമ്മില്‍ നല്ല സൗഹൃദത്തിലാണ്.
റിമ മികച്ച നടിയാണെന്ന് ആഷിക്കും ആഷിക് ഫ്രണ്ട്‌ലിയായ സംവിധായകനാണെന്ന് റീമയും പലവട്ടം ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. 22 എഫ്‌കെയിലൂടെ റിമ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ആഷികിന് ഏറെ പ്രശംസകള്‍ ലഭിയ്ക്കുകയും ചെയ്തു. ഈ സിനിമയുടെ നിര്‍മ്മാണവേളയില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി എന്നാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. രണ്ടുപേരും കൊച്ചി ബിനാലെ കാണാന്‍ ഒരുമിച്ചെത്തുകകൂടി ചെയ്തതോടെ വാര്‍ത്തകള്‍ക്ക് ചൂടേറി. അതിപ്പോള്‍ വിവാഹം കഴിഞ്ഞുവെന്ന പ്രചാരണത്തില്‍ എത്തിനില്‍ക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News